Share to: share facebook share twitter share wa share telegram print page

ലോകചരിത്രം

ലോകചരിത്രം എന്ന പദം കൊണ്ട് പൊതുവേ അർത്ഥമാക്കുന്നത് മനുഷ്യന്റെ ചരിത്രമാണ് - അവൻ ഹോമോ സാപ്പിയൻ ആയി പ്രത്യക്ഷപ്പെട്ട കാലം മുതൽ ഇന്നു വരെയുള്ള ചരിത്രം.

പുരാതന ശിലായുഗം

മൈറ്റോക്കോന്റിയൽ ജനിതക ശാസ്ത്രം പ്രകാരമ്മുള്ള ആദിമ മനുഷ്യ ദേശാടനങ്ങളുടെ ഭൂപടം. (അക്കങ്ങൾ ഇന്നത്തേതിനു മുന്നുള്ള ഓരോ ആയിരം സംവത്സരങ്ങളേ സൂചിപ്പിയ്ക്കുന്നു).

പുരാതന ശിലായുഗം അഥവാ പാലിയോളിതിക്ക് കാലഘട്ടം എന്നത് ശിലായുഗത്തിന്റെ ആദ്യ ഘട്ടമാണ്.

ജനിതക ശാസ്ത്രവും ഫോസ്സിലുകളും നൽകുന്ന ശാസ്ത്രീയമായ തെളിവുകളുടെ വെളിച്ചത്തിൽ, ഇന്നത്തെ ഹോമോ സാപ്പിയന്റെ ഉൽഭവം ആഫ്രിക്കയിലാണ് ഉണ്ടായത്. ഒരു നീണ്ട പരിണാമ പ്രക്രിയയുടെ ഫലമായി നടന്ന ഈ ഉൽഭവം സംഭവിച്ചിരിയ്ക്കുക ഏകദേശം 200,000 കൊല്ലങ്ങൾക്കു മുൻപ് പാലിയോളിതിക്ക് കാലഘട്ടത്തിലാണ് എന്നാണ് സൂചനകൾ. മനുഷ്യന്റെ മുൻ‌ഗാമികൾ, ഉദാ: ഹോമോ ഇറക്റ്റസ്, ആയിരക്കണക്കിനു വർഷങ്ങളോളം ലളിതമായ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുവന്നിരുന്നു, പക്ഷേ കാലത്തിനനുസരിച്ച് ഉപകരണങ്ങൾ മെച്ചപ്പെടുകയും പുരോഗമിയ്ക്കുകയും ചെയ്തുവന്നു. പാലിയോളിതിക്ക് കാലഘട്ടത്തിലെപ്പോഴോ മനുഷ്യൻ ഭാഷയ്ക്കു രൂപം നൽകി; മാത്രമല്ല, മരിച്ചവരെ അടക്കുക (ഇതു സൂചിപ്പിയ്ക്കുക ഒരു തരം ഉൾക്കാഴ്ചയെയാണ് - മരണം എന്നത് പ്രതിഭാസം വേറേ എന്തോ ആയി തെറ്റിധരിച്ചിരിയ്ക്കാമായിരുന്ന ഈ സമൂഹം, ചീയുന്ന ശവശരീരങ്ങളെ കണ്ട് അതിൽ നിന്ന് മനസ്സിലാക്കിയതാവാം) പോലുള്ള ചടങ്ങുകൾക്കും തുടക്കമിട്ടു.

ഈ കാലഘട്ടത്തിലെ മനുഷ്യൻ, തന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനായി വസ്തുക്കൾ കൊണ്ട് തന്നെതന്നെ അലങ്കരിച്ചിരുന്നു. ഈ കാലയളവിൽ എല്ലാ മനുഷ്യരും നാടോടികളായി വേട്ടയും ശേഖരണവും വഴി ജീവിച്ചുപോന്നു.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya