ലോകഃ ചാപ്റ്റർ 1:ചന്ദ്ര
2025 ൽ പുറത്തിറങ്ങിയ മലയാള ഭാഷാ സൂപ്പർഹീറോ ചിത്രമാണ് ലോകഃ ചാപ്റ്റർ 1: ചന്ദ്ര. വേഫെയറർ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാന്റെ ബാനറായ വേഫെറെർ ഫിലിംസാണ്. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലെൻ, സാൻഡി[5] എന്നിവർക്കൊപ്പം അരുൺ കുര്യൻ, ചന്തു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി, വിജയരാഘവൻ, നിത്യ ശ്രീ, ശരത്ത് സഭ എന്നിവർ അഭിനയിച്ചിരിക്കുന്നു. 2025 ഓഗസ്റ്റ് 28ന് തിയേറ്ററുകളിൽ എത്തിയ ലോകയ്ക്ക് നിരൂപകരിൽ നിന്ന് പൊതുവെ മികച്ച അവലോകനങ്ങൾ ലഭിച്ചു. അഭിനേതാക്കളുടെ പ്രകടനം, ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണം, ഛായാഗ്രഹണം എന്നിവ പ്രശംസിക്കപ്പെട്ടതോടൊപ്പം കല്യാണി പ്രിയദർശനെ മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോയായി പരാമർശിക്കുകയും ചെയ്തു. നിലവിൽ 2025 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മലയാള ചിത്രമാണിത്. ![]() കഥാസാരംസ്വീഡനിൽ നിന്നുള്ള ഒരു നിഗൂഢ ഗോത്ത് സ്ത്രീയായ ചന്ദ്രയെ ലോകമെമ്പാടുമുള്ള മഹാശക്തികളായ ജീവികളെ നിയന്ത്രിക്കുന്ന മൂത്തോന്റെ ഏജന്റായ പ്രകാശ്, ബാംഗ്ലൂരിലേക്ക് വിളിക്കുന്നു. ചന്ദ്ര അവിടെ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയും അധികം ആളുകളോട് ഇടപഴകാതെ താമസിക്കുകയും ചെയ്യുന്നു. അവിടെവച്ച് അവൾ സണ്ണി എന്ന തൊഴിലില്ലാത്ത യുവാവിനെയും മുൻ എംബിബിഎസ് വിദ്യാർത്ഥിയായ വേണു, നൈജിൽ എന്നിവരെയും പരിചയപ്പെടുന്നു. ഇവർ ചന്ദ്രയുടെ അയൽക്കാരാണ്. ചന്ദ്ര സാമൂഹിക സമ്പർക്കം ഒഴിവാക്കുകയും ഒരു കഫേയിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ഇവിടെ നടക്കുന്ന വിചിത്രമായ പല സംഭവങ്ങളുമാണ് ലോകഃ ചാപ്റ്റർ 1: ചന്ദ്ര എന്ന സിനിമ വിവരിക്കുന്നത്. ![]() അഭിനേതാക്കൾ
കൂടാതെ സൌബിൻ ഷാഹിർ, ബാലു വർഗീസ്, അഹാന കൃഷ്ണ, ശാന്തി ബാലചന്ദ്രൻ, വിജയ് മേനോൻ എന്നിവർ പേരിടാത്ത ഹ്രസ്വമായ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ചിത്രീകരണംദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് നിർമ്മിച്ച ഏഴാമത്തെ ചലച്ചിത്രമാണ് ലോകഃ ചാപ്റ്റർ 1: ചന്ദ്ര. ഒന്നിലധികം അധ്യായങ്ങൾക്കായുള്ള പദ്ധതിയുള്ള ഒരു മലയാള സൂപ്പർഹീറോ സിനിമാറ്റിക് പ്രപഞ്ചമായി ഇത് വിഭാവനം ചെയ്തിരിക്കുന്നു. [5] പ്രാദേശിക സംസ്കാരം, നാടോടിക്കഥകൾ, പുരാണങ്ങൾ എന്നിവയിൽ വേരൂന്നിയ ഒരു തദ്ദേശീയ സിനിമാ പ്രപഞ്ചം നിർമ്മിക്കാനാണ് ദുൽഖർ സൽമാൻ ലക്ഷ്യമിടുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന അഭിനേതാക്കളായി ചേർന്നു. കല്യാണി ചിത്രത്തിനായി ആയോധനകല അഭ്യസിച്ചു.
2024 സെപ്റ്റംബർ 13ന് ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചു.[7] 2024 സെപ്റ്റംബർ 12 ന് നടത്തിയ മുഹുർത്ത പൂജ ചടങ്ങോടെയാണ് പ്രധാന ചിത്രീകരണം ആരംഭിച്ചത്.[7] 2025 ജനുവരി 30-ന് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിംഗ് 94 ദിവസം നീണ്ടുനിന്നു . ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ ഛായാഗ്രാഹകനായി നിമിഷ് രവി, എഡിറ്ററായി ചമൻ ചാക്കോ, പശ്ചാത്തല സംഗീതത്തിന് ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈനറായി ബംഗ്ലാൻ, ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്യുന്നതിന് യാനിക്ക് ബെൻ എന്നിവർ ചേർന്നു. കല്യാണി പ്രിയദർശന്റെ ലുക്ക് ഉൾപ്പെടെയുള്ള പ്രത്യേക സീക്വൻസുകൾക്കായി അർച്ചന അഖിൽ റാവുവുമായി സഹകരിച്ച് മെൽവി ജെ. കോസ്റ്റ്യൂം ഡിസൈൻ കൈകാര്യം ചെയ്തു. ജോം വർഗീസും ബിബിൻ പെരുമ്പള്ളിയും എക്സിക്യൂട്ടീവ് നിർമ്മാതാക്കളായി പ്രവർത്തിച്ചു. സംഗീതംനൂറാൻ സിസ്റ്റേഴ്സിലെ ജ്യോതി നൂറാൻ ആലപിച്ച "തനി ലോക മുറക്കാരി" എന്ന പ്രൊമോ ഗാനം ജ്യോതിയുടെ ആദ്യ മലയാളം ഗാനമാണ്. ജേക്സ് ബിജോയാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്. ഈ ഗാനത്തിന്റെ വരികൾ എഴുതിയത് എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ മുഹ്സിൻ പരാരിയാണ്." Mu.Ri" എന്ന തൂലികാനാമത്തിലാണ് അദ്ദേഹം ഈ ഗാനം എഴുതിയത്. റിലീസ്ചിത്രം 2025 ഓഗസ്റ്റ് 28ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.[8][9] ഇത് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു. സ്വീകരണംലോകഃ അധ്യായം 1: ചന്ദ്ര സിനിമക്ക് പൊതുവെ നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ ലഭിച്ചു. ദൃശ്യവൈഭവത്തിനപ്പുറം വിശ്വസനീയമായ തിരക്കഥയും കൃത്യമായ ചിത്രീകരണവും വമ്പൻ ബജറ്റിൽ നിർമ്മിച്ച മറ്റ് ഫാന്റസി ചിത്രങ്ങളേക്കാൾ ഈ ചിത്രത്തെ മികച്ചതാക്കുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ് അവലോകനം പ്രസ്താവിക്കുന്നു.[10] സിനിമ എക്സ്പ്രസ് ചിത്രത്തിന് 3.5/5 റേറ്റിംഗ് നൽകി, "ധീരവും അപൂർണ്ണവും എന്നാൽ മറക്കാനാവാത്തതുമായ ഒരു ചുവടുവെപ്പ്, മലയാള സിനിമയുടെ ആദ്യത്തെ പുരാണ പ്രപഞ്ചത്തിലേക്കുള്ള ചുവടുവെപ്പായി ഈ ചിത്രത്തിനെ കാണാം" എന്ന് സിനിമ എക്സ്പ്രസ് പ്രസ്താവിച്ചു.[11] അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |