ലൈറ്റ് പില്ലർ![]() ലൈറ്റ് പില്ലർ അല്ലെങ്കിൽ പ്രകാശ തൂണുകൾ[1] അന്തരീക്ഷത്തിലെ ഒരു ഒപ്റ്റിക്കൽ പ്രതിഭാസമാണ്, അതിൽ പ്രകാശത്തിന്റെ ഒരു നീളത്തിലുള്ള ബീം ഒരു പ്രകാശ സ്രോതസ്സിനു മുകളിലോ താഴെയോ ആയി കാണുന്നു. അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന, അല്ലെങ്കിൽ ഉയർന്ന ഉയരത്തിലുള്ള മേഘങ്ങളിൽ (ഉദാ. സിറോസ്ട്രാറ്റസ് അല്ലെങ്കിൽ സിറസ് മേഘങ്ങൾ) അടങ്ങുന്ന ചെറിയ ഐസ് പരലുകളിൽ നിന്നുള്ള പ്രകാശത്തിന്റെ പ്രതിഫലനമാണ് ഈ പ്രഭാവം സൃഷ്ടിക്കുന്നത്.[2] സൂര്യൻ സാധാരണയായി ചക്രവാളത്തിനടുത്തോ താഴെയോ ആയിരിക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ സൺ പില്ലർ അല്ലെങ്കിൽ സോളാർ പില്ലർ എന്ന് വിളിക്കുന്നു. ലൈറ്റ് പില്ലറുകൾ ചന്ദ്രനോ തെരുവുവിളക്കുകൾ പോലുള്ള ഭൗമ സ്രോതസ്സുകൾ എന്നിവയ്ക്ക് മുകളിലോ താഴെയോ ആയും കാണപ്പെടാം. രൂപീകരണം![]() ഐസ് പരലുകളുമായുള്ള പ്രകാശത്തിന്റെ പ്രതിപ്രവർത്തനം മൂലമാണ് അവ ഉണ്ടാകുന്നത് എന്നതിനാൽ, പ്രകാശസ്തംഭങ്ങൾ ഹാലോസിന്റെ കുടുംബത്തിൽ പെടുന്നു. ലൈറ്റ് പില്ലറുകൾക്ക് ഉത്തരവാദികളായ പരലുകളിൽ സാധാരണയായി പരന്നതും ഷഡ്ഭുജാകൃതിയിലുള്ളതുമായ പ്ലേറ്റുകൾ ഉൾക്കൊള്ളുന്നു, അവ വായുവിലൂടെ വീഴുമ്പോൾ തിരശ്ചീനമായി സ്വയം ഓറിയന്റുചെയ്യുന്നു. അതിന്റെ ഓരോ അടരുകളും ഒരു ചെറിയ കണ്ണാടിയായി വർത്തിക്കുന്നു, അത് പ്രകാശ സ്രോതസ്സുകളെ അതിനു താഴെയായി സ്ഥാപിക്കും (ഡ്രോയിംഗ് കാണുക), ഉയരത്തിൽ പരന്നുകിടക്കുന്ന അടരുകളുടെ സാന്നിധ്യം പ്രതിഫലനത്തെ ലംബമായി ഒരു നിരയിലേക്ക് നീട്ടാൻ കാരണമാകുന്നു. വലുതും, പരലുകളുടെ എണ്ണ കൂടുതലും, ഈ പ്രഭാവം കൂടുതൽ വ്യക്തമാക്കും. അപൂർവ്വമായി, സ്തംഭ ആകൃതിയിലുള്ള പരലുകളും ലൈറ്റ് പില്ലറുകൾക്ക് കാരണമാകും.[3] വളരെ തണുത്ത കാലാവസ്ഥയിൽ, ഐസ് പരലുകൾ നിലത്തിനടുത്ത് തങ്ങിനിൽക്കാം, ഈ സാഹചര്യത്തിൽ അവയെ ഡയമണ്ട് ഡസ്റ്റ് എന്ന് വിളിക്കുന്നു.[4] ഒരു പ്രകാശ കിരണത്തിൽ നിന്ന് വ്യത്യസ്തമായി, ഒരു ലൈറ്റ് പില്ലർ ഭൗതികമായി പ്രകാശ സ്രോതസ്സിനു മുകളിലോ താഴെയോ സ്ഥിതി ചെയ്യുന്നില്ല. ഐസ് പരലുകളിൽ നിന്നുള്ള കൂട്ടായ പ്രതിഫലനത്തിന്റെ ഫലമായി ലംബ വരയായി കാണപ്പെടുന്നത് യഥാർഥത്തിൽ ഒരു ഒപ്റ്റിക്കൽ മിഥ്യയാണ്; എന്നാൽ സാധാരണ ലംബ തലത്തിലുള്ളവ മാത്രം, പ്രകാശകിരണങ്ങളെ നിരീക്ഷകന്റെ നേർക്ക് നയിക്കും (ഡ്രോയിംഗ് കാണുക). ഇത് ഒരു ജലാശയത്തിലെ പ്രകാശ സ്രോതസ്സുകളുടെ പ്രതിഫലനത്തിന് സമാനമാണ്, എന്നാൽ ഈ സാഹചര്യത്തിൽ ഈ അവസ്ഥ സൃഷ്ടിക്കാൻ ഒരു ദശലക്ഷം തടാകങ്ങളുള്ള പോലെയാണ് ഉള്ളത്.[5] ചിത്രങ്ങൾ
ഇതും കാണുക
പരാമർശങ്ങൾ
പുറം കണ്ണികൾ
|