ജോഷ്വാ റെയ്നോൾസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ലേഡി കോക്ബേൺ ആൻഡ് ഹെർ ത്രീ എൽഡെസ്റ്റ് സൺസ്. രണ്ടു ക്ലാസിക്കൽ പെയിന്റിംഗുകളുടെ ഗ്രാൻഡ് മാന്നർ ശൈലിയെ പൂർണ്ണമായും ഉപയോഗിച്ചുകൊണ്ടാണ് റൈനോൾഡ് 1773-ൽ ഈ ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചത്. ഇടതുവശത്തുള്ള കുട്ടിയുടെ ഇരിപ്പ് വെലാസ്ക്വസിന്റെ ടോയ്‌ലറ്റ് ഓഫ് വീനസ് എന്ന ചിത്രത്തിലെ കുപിഡിനെ മാതൃകയാക്കിയെങ്കിലും ആൻറണി വാൻ ഡൈക്കിന്റെ ചാരിറ്റി എന്ന ചിത്രമായിരുന്നു ചിത്രീകരണത്തിന് പ്രചോദനമായത്. മിസ്റ്റർ കോക്ക്ബേണന്റെ മകൻ ജോർജ്ജിനും തുടർന്ന് മകൾ സർ ജെയിംസ് ഹാമിൽട്ടന്റെ ഭാര്യയിലേയ്ക്കും കൈമാറിയ ഈ ചിത്രം [1]1906 ലാണ് ലണ്ടനിലെ നാഷണൽ ഗ്യാലറിക്ക് ലഭിച്ചത്.[2]റെയ്നോൾഡ് ഒപ്പിട്ട ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് ഇത്. ലേഡി കോക്ബേണിൻറെ വസ്ത്രത്തിൽ കാണപ്പെടുന്ന അദ്ദേഹത്തിന്റെ ഒപ്പ് 1775 എന്ന വർഷത്തെയും കാണിക്കുന്നു.[1]
അവലംബം