ഫാസിൽ കഥയെഴുതി സംവിധാനം ചെയ്ത[1] മലയാളചലച്ചിത്രമാണ് ലിവിംഗ് ടുഗെദർ. പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. ഹേമന്തും ശിവദയും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മേനക ഒരു ഇടവേളയ്ക്കു ശേഷം കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്[3].
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി എം. ജയചന്ദ്രൻ സംഗീതം ചെയ്ത് എട്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.