ലിയോ കാനർഓസ്ട്രിയൻ-അമേരിക്കൻ മനഃശാസ്ത്രജ്ഞൻ, ഡോക്ടർ, സാമൂഹ്യ പ്രവർത്തകൻ. എന്നീ നിലകളിൽ പ്രശസ്തനാണ് ലിയോ കെന്നർ (ജൂൺ 13, 1894 – ഏപ്രിൽ 3, 1981). ഓട്ടിസവുമായി(autism) ബന്ധപ്പെട്ട പ്രവർത്തനമാണ് അദ്ദേഹത്തെ ഏറ്റവും പ്രസിദ്ധനാക്കിയത്. മേരിലാൻഡിലെ ബാൾട്ടിമോർ ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിൽ ഹെൻറി പൈപ്പ് സൈപ്രസറിക് ക്ലിനികകിൽ ജോലിക്ക് മുമ്പ്, ജർമ്മനിയിലും സൗത്ത് ഡകോട്ടയിലും ഒരു ഡോക്ടറായി അദ്ദേഹം പ്രവർത്തിച്ചു..1943 ൽ, "ആറ്റിസ്റ്റിക് ഡിസ്പർബൻസ് ഓഫ് എഫക്റ്റീവ് കോണ്ടാക്ട്" (Autistic Disturbances of Affective Contact) എന്ന പ്രസിദ്ധമായ പേപ്പർ പ്രസിദ്ധീകരിച്ചു, ഇതിൽ 11 കുട്ടികളെ വിവരിക്കുന്നുണ്ട്. "അവർ വളരെ ബുദ്ധിമാൻമാരും എന്നാൽ അലസതയ്ക്കുവേണ്ടിയുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിക്കുന്നവരും സ്വാഭാവികമായ സമനിലയിൽ നിന്നും വ്യതിചലിക്കുന്നവരുമാണ്." [1] ഈ അവസ്ഥയെ അദ്ദേഹം വിളിച്ച പേരാണ് തന്മയീഭാവശക്തി നഷ്ടപ്പെടുന്ന മാനസികരോഗം .(early infantile autism) ഇപ്പോൾ അത് ഓട്ടിസം എന്നറിയപ്പെടുന്നു. ലിയോ കെന്നർ ആദ്യത്തെ ശിശു മനോരോഗ ചികിത്സ ക്ലിനിക് വികസിപ്പിക്കുന്നതിലും പിന്നീട് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെ ശിശു മനോരോഗ ചികിത്സ ക്ലിനിക്കിന്റെ തലവനുമായി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിവും അനുഭവമുള്ള അമേരിക്കൻ ക്ലിനിക്കൽ സൈക്യാട്രിസ്റ്റായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. ജീവചരിത്രംആദ്യകാലം1894 ജൂൺ 13-ന് അബ്രഹാം കണ്ണർ, ക്ലാര റീസ്ഫെൽഡ് കാനർ എന്നിവരുടെ മകനായി ഓസ്ട്രിയൻ-ഹംഗറിയിലെ (ഇപ്പോൾ ക്ലോകോട്ടിവ്, യൂക്രെയിൻ) ക്ലെക്കോട്ടൂവിൽ ചാസ്സെൽ ലീബ് കന്നറിലായിരുന്നു ലിയോ കെന്നർ ജനിച്ചത്. .[2]ഈ പ്രദേശത്തെ 70% ജനസംഖ്യ യഹൂദ വംശജരാണ്.[3] കെന്നർ തനിക്കു ലഭിച്ച പേരിനെ വെറുത്തിരുന്നു."ചസ്കൽ", "യേഹേസ്കേൽ" യുടെ യഹൂദ പതിപ്പാണ്. ലീബ്", അതിനാൽ പകരം "ലിയോ" എന്ന പേരാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. , അതുകൊണ്ട് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നതാണ് ലിയോ കെന്നർ എന്നാണ്. [4] ഒരു പരമ്പരാഗത യഹൂദ ഗൃഹത്തിൽ വളർന്നപ്പോൾ, കെന്നർ മതപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം നേടി.[5] തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ കെന്നർ തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ് യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിൽ വളർന്നു.. 1906-ൽ, ജീവിതം നയിക്കാൻ തന്റെ അമ്മാവനോടൊപ്പം ബെർലിനിലേക്ക് പോകാൻ നിർബന്ധിതനായി. . പിന്നീട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പിന്തുണയാൽ ജീവിതം തുടർന്നു. ചെറുപ്പത്തിൽ, കന്നർ കലകളെയം കലാജീവിതത്തെയും അഭിനന്ദിക്കുകയും കവി എന്ന നിലയിൽ അറിയപ്പെടാനും അതിലൂടെ ജീവിക്കാനും ആഗ്രഹിച്ചു. . നിർഭാഗ്യവശാൽ അയാൾക്ക് തന്റെ കൃതികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല.. 1913-ൽ ബെർളിനിലെ സോഫിഹീൻ-ജിംനാസിയം (Sophien-Gymnasium) എന്ന പൊതു വിദ്യാലയത്തിൽ നിന്നും ശാസ്ത്രവിഷയത്തിൽ മികച്ച വിജയത്തോടെ ബിരുദം നേടി. ജർമ്മൻ സർക്കാർ ലൈസൻസിങ് പരീക്ഷയായ "സ്റ്റാറ്റസെക്സമെൻ" (Staatsexamen ) പരീക്ഷയിൽ വിജയിക്കുകയും 1919 ൽ അദ്ദേഹം ബിരുദാനന്തര ബിരുദപഠനത്തിന് ബെർലിൻ മെഡിക്കൽ സർവകലാശാലയിൽ ചേരുകയും ചെയ്തു. എന്നാൽ, ഒന്നാം ലോകമഹായുദ്ധകാലത്ത് കെന്നറിന്റെ മെഡിക്കൽ വിദ്യാഭ്യാസം തടസ്സപ്പെട്ടു.ആ സമയം ഓസ്ട്രിയ-ഹംഗേറിയൻ ആർമിയിലെ പത്താമത് ഇൻഫൻട്രി റെജിമെന്റിന്റെ മെഡിക്കൽ സർവീസിൽ നിയമിതനാവുകയും ചെയ്തു. യുദ്ധാനന്തരം, കെന്നർ ബെർലിനിലെ മെഡിക്കൽ സ്കൂളിലേക്ക് പോയി 1921 ൽ വൈദ്യശാസ്ത്ര ബിരുദം കരസ്ഥമാക്കി. ആ വർഷാവസാനം , ജൂൺ ലെവിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ടു കുട്ടികളുണ്ടായി അനിത (1923 ൽ ജനിച്ചത്), ആൽബർട്ട് (1931 ൽ ജനിച്ചു). ആദ്യകാല ഔദ്യോഗിക ജീവിതംവൈദ്യശാസ്ത്ര ബിരുദം നേടിയ ശേഷം, ബെർലിനിലെ ചാരിറ്റേ ഹോസ്പിറ്റലിൽ ഒരു ഹൃദ്രാഗ വിദഗ്‌ദ്ധനായി (Cardiologist) അദ്ദേഹം പ്രവർത്തിച്ചു. . സാധാരണ ഹൃദയത്തിന്റെ ശബ്ദം എന്നത് ഹൃദയത്തുടിപ്പുകൾ പുറപ്പെടുവിക്കുന്ന വൈദ്യുതി പ്രവാഹങ്ങളാണെന്നുള്ള അന്യേഷണത്തിലായി കാനർ. . അക്കാലത്ത്, ചാരിറ്റേജ് ക്ലിനിക്കുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളും ശാസ്ത്രത്തിന്റെ വളർച്ചയെയും സ്വീകരിക്കുന്നതിനും അധ്യാപനം, രോഗചികിത്സ എന്നിവയ്ക്ക് പറ്റിയ അന്തരീക്ഷമായിരുന്നു. ബെർലിൻ നടുവിൽ സ്ഥിതി ചെയ്യുന്ന ചാരിറ്റീ, ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ, വൈദ്യന്മാർ, ശാസ്ത്രജ്ഞർ എന്നിവരെ ആകർഷിച്ചു, ഇത് ഒരു പ്രമുഖ വ്യക്തിത്വവും പ്രശസ്ത ഡോക്ടർമാരുമായിരുന്നു. യുദ്ധാനന്തരം താത്കാലികമായി നിലനിന്നിരുന്ന ഭരണ കൂടമായ വൈമർ ജർമനിയുടെ മോശം സാമ്പത്തിക സാഹചര്യവും നാണയപ്പെരുപ്പവും ലിയോ കാനറെ 1914 ൽ അമേരിക്കൻ ഐക്യനാടുകളിലേക്കു കുടിയേറിപ്പാർക്കാൻ കാരണമായി. [6]അദ്ദേഹം ആസ്ട്രിയയിൽ താമസിച്ചിരുന്നെങ്കിൽ, യുദ്ധകാലത്ത് ജീവൻ നഷ്ടപ്പെട്ട മറ്റു ജൂത വിദഗ്ദ്ധരെപ്പൊലെ അദ്ദേഹത്തിന്റെ വിധിയും അങ്ങനെ ആയി മാറിയിരുന്നേനേ. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഞാൻ ജർമനിയിൽ താമസിച്ചിരുന്നെങ്കിൽ ഹിറ്റ്ലറുടെ കൂട്ടക്കൊലയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. ![]() അവലംബം
|