ലാസ് ഭാഷ
കരിങ്കടലിന്റെ തെക്കുകിഴക്കൻ തീരത്ത് വസിക്കുന്ന ലാസ് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ലാസ് ഭാഷ - Laz language[3]. കാർട്‌വേലിയൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്. ഏകദേശം 20,000 ഓളം ലാസ് ജനങ്ങളാണ് തുർക്കിയിൽ ഈ ഭാഷ സംസാരിക്കുന്നത്.[4] 1925വരെ ലാസിസ്ഥാൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ജോർജിയയുടെ അതിർത്തി പ്രദേശം വരെ ഈ ജനങ്ങൾ വസിക്കുന്നുണ്ട്. 2000 ത്തോളം ലാസ് ജനങ്ങൾ ജോർജിയയിലും വസിക്കുന്നുണ്ടെന്നാണ് കണക്ക്.[4] വർഗ്ഗീകരണം![]() കാർട്‌വേലിയൻ ഭാഷാ കുടുംബത്തിലെ (സൗത്ത് കൊക്കേഷ്യൻ ഭാഷകൾ) നാലു ഭാഷകളിൽ ഒന്നാണ് ലാസ് ഭാഷ. കാർട് വേലിയൻ ഭാകളിലെ സാൻ ഭാഷകളിൽ പെട്ടതാണ് ലാസ് ഭാഷയും മിൻഗ്രേലിയൻ ഭാഷയും. ഈ രണ്ടും ഭാഷകളും ഏറെ സമാനതകൾ ഉള്ളതാണ്. സാൻ ഭാഷയുടെ രണ്ടു വക ഭേദമായിട്ടാണ് ലാസ് ഭാഷയും മിൻഗ്രേലിനയനും സോവിയറ്റ് ഭരണകാലത്തും ഇപ്പോൾ ജോർജിയയിലും പരിഗണിച്ചുവരുന്നത്. എന്നാൽ മിൻഗ്രേലിയൻ ജനങ്ങളും ലാസ് ജനങ്ങളും ഇവയെ രണ്ടു വ്യത്യസ്ത ഭാഷകളായി തന്നെയാണ് പരിഗണിക്കുന്നത്. തുർക്കിയിലെ ത്രബ്‌സോൺ പ്രവിശ്യയിലാണ് ലാസ ജനങ്ങൾ ഏറെയും വസിക്കുന്നത്.[5][6] ![]() അവലംബം
|