ലാല ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജ്
ഉത്തർപ്രദേശിലെ മീററ്റിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ് ലാല ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജ് അല്ലെങ്കിൽ എൽഎൽആർഎംസി. ആര്യ സമാജ് നേതാവ് ലാല ലജ്പത് റായിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജ് 1966 ൽ സ്ഥാപിതമായി.[2][3] മീററ്റിലെ ഗർഹ് റോഡിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കോഴ്സുകൾവൈദ്യശാസ്ത്രത്തിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ കോളേജ് വാഗ്ദാനം ചെയ്യുന്നു. [4][5] M.B.B.S, Bsc നഴ്സിംഗ് തുടങ്ങി വിവിധ കോഴ്‌സുകൾ കോളേജിൽ നടത്തുന്നു. അപ്ഗ്രേഡ്ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മാതൃകയിൽ ഇൻസ്റ്റിറ്റ്യൂട്ട് നവീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാൻ മന്ത്രി സ്വയം രക്ഷാ പദ്ധതിയുടെ (പിഎംഎസ്എസ്വൈ) മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നവീകരണച്ചെലവിന്റെ 80% കേന്ദ്രസർക്കാർ വഹിക്കും. ചെലവിന്റെ 20% സംസ്ഥാന സർക്കാർ വഹിക്കും.[6] അവലംബം
പുറംകണ്ണികൾ |