ലവാന്റ്
![]() ![]() മദ്ധ്യപൂർവ്വദേശത്തെ ഒരു ഭൂപ്രദേശമാണ് ശാം ( Ash- sham) (അറബി: بلاد الشام,Romanized: bilād al shaam). വടക്ക് യൂഫ്രട്ടീസ് - ടൈഗ്രിസ് നദികളുൽഭവിക്കുന്ന ടൗറുസ് പർവതനിരകളും, തെക്ക് അറേബ്യൻ മരുഭൂമിയും, പടിഞ്ഞാറ് മദ്ധ്യധരണ്യാഴിയും കിഴക്ക് സഗ്‌റുസ് മലനിരകക്കുമിടയിലുള്ള ഭൂപ്രദേശത്തെയാണ് ശാം എന്നു വിളിക്കുന്നത്. ഈ പ്രദേശം വിശാല സിറിയ (അറബി: سوريّة الكبرى), ലെവന്റ് (the Levant) എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാമിലെ രാജ്യങ്ങൾപലസ്തീൻ, ജോർദാൻ, സിറിയ, ലെബനാൻ എന്നീ നാടുകളും, ഇറാഖിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളും, സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കൻ പ്രദേശവും ഉൾപ്പെടുന്നതാണ് ശാം നാടുകൾ. സംസ്കാരത്തിന്റെ തൊട്ടിൽനൈൽ നദീ തടം മുതൽ യൂഫ്രട്ടീസ്- ടൈഗ്രിസ് നദീ തടം വരെയുള്ള ശാം പ്രദേശങ്ങളുൾപ്പെടെയുള്ള സ്ഥലങ്ങളെയാണ് ചരിത്രകാരന്മാർ മാനവ സംസ്കാരത്തിന്റെ തൊട്ടിലുകളിൽ (Cradle of civilization) പ്രധാനപ്പെട്ടവയായി എണ്ണുന്നത്. ബാബിലോണിയ, മെസപ്പൊട്ടേമിയ, ഉത്തര ഈജിപ്തിലെ Tasian സംസ്കാരം സുമർ , ഉബൈദ് തുടങ്ങി ഒട്ടനവധി പ്രാചീന സംസ്കാരങ്ങളുടെ തൊട്ടിലാണ് ഈ പ്രദേശങ്ങൾ.
|