ലളിത് ജെ. റാവു
പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞയാണ് വിദുഷി ലളിത് ജെ. റാവു (ജനനം :6 നവംബർ 1942). ആഗ്രാ ഖരാന ശൈലി പിന്തുടരുന്ന ലളിതിനായിരുന്നു 2014 ലെ നിശാഗന്ധി പുരസ്‌ക്കാരം. ജീവിതരേഖ1942-ൽ ബാംഗ്ലൂരിൽ ജനിച്ച ലളിത് ജെ. റാവു മൂന്നു വയസു മുതൽ സംഗീത പഠനം തുടങ്ങി. പണ്ഡിറ്റ് രാമറാവു, പണ്ഡിറ്റ് ദിനകർ കൈക്കിനി എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചശേഷം ഉസ്താദ് ഖാദിം ഗുസൈൻ ഖാന്റെ കീഴിൽ 14 വർഷത്തെ ഉപരിപഠനം നടത്തി. പ്രമുഖ സംഗീതജ്ഞനായ ഫയാസ് ഖാന്റെ ആഗ്ര ഖരാനാ ശൈലിയുടെ പ്രമുഖ പ്രയോക്താവാണ്. 12 വയസുള്ളപ്പോൾ ബാംഗ്ലൂർ സംഗീത സഭയിൽ ആദ്യത്തെ സംഗീത പരിപാടി അവതരിപ്പിച്ചു. പതിനാലാം വയസിൽ അഖിലേന്ത്യാ സംഗീത മത്സരത്തിൽ വിജയിയായി. കാനഡയിലെ ന്യൂ ബ്രൺസ്വിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടിയ ലളിത് ജെ. റാവു ഡൽഹിയിൽ എഞ്ചിനീയറായും സേവനമനുഷ്ഠിച്ചു. ഭർത്താവ് ജയവന്ത് റാവുവിന്റെ പിന്തുണയോടെ എഞ്ചിനീയറിങ് മേഖല വിട്ട് സംഗീതത്തിൽ തിരിച്ചെത്തിയ ലളിത് ജെ. റാവു, ഫ്രാൻസ്, യു.കെ, യു.എസ്.എ, കാനഡ എന്നീ വിദേശരാജ്യങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചു. 1994-ൽ ശബ്ദം നഷ്ടപ്പെട്ട ഈ അനുഗൃഹീത സംഗീതജ്ഞ നിരന്തരം ഉപാസനയിലൂടെ ശബ്ദം വീണ്ടെടുക്കുകുയായിരുന്നു.[1] ഡിസ്കോഗ്രാഫി
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾLalith J. Rao എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|