ജനിതകശാസ്‌ത്രപരമായ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നത് "ഏകദേശം 1,500 വർഷങ്ങൾക്ക് മുമ്പ് വടക്കുപടിഞ്ഞാറൻ ഇന്ത്യ വിട്ടുപോയ ഒരൊറ്റ ഗ്രൂപ്പിൽ നിന്നാണ്" ഇവരുടെ ഉദയം എന്നാണ്.[53] ‘യൂറോപ്യൻ ജേണൽ ഓഫ് ഹ്യൂമൻ ജനിറ്റിക്സിൽ’ പ്രസിദ്ധീകരിച്ച ജനിതക ഗവേഷണം 70% പുരുഷന്മാരും റോമയിൽ മാത്രമായി കാണപ്പെടുന്ന ഒരൊറ്റ വംശത്തിൽ പെട്ടവരാണെന്ന് വെളിപ്പെടുത്തി.[54] അവർ അന്യോന്യം ചിതറിപ്പോയ ഒരു ജനതയാണെന്നുവരികിലും അവരുടെ ഏറ്റവും ബൃഹത്തായ ജനസംഖ്യയുള്ളത് യൂറോപ്പിലാണ്, പ്രത്യേകിച്ച് മധ്യ, കിഴക്കൻ, തെക്കൻ യൂറോപ്പിലാണ് (തുർക്കി, സ്പെയിൻ, തെക്കൻ ഫ്രാൻസ് എന്നിവയുൾപ്പെടെ). വടക്കേ ഇന്ത്യയിൽ നിന്നു റോമാനികൾ ഉത്ഭവിക്കുകയും ഏകദേശം 1,000 വർഷങ്ങൾക്ക് മുമ്പ് പശ്ചിമേഷ്യയിലുംയൂറോപ്പിലും എത്തിപ്പെടുകയും ചെയ്തു.[55] അവർ മറ്റൊരു ഇന്തോ-ആര്യൻ ഗ്രൂപ്പായ ഡോം ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു: രണ്ട് ഗ്രൂപ്പുകളും പരസ്പരം വേർപിരിഞ്ഞതായും അല്ലെങ്കിൽ കുറഞ്ഞത് സമാനമായ ചരിത്രം പങ്കിടുന്നതായും പറയപ്പെടുന്നു.[56] ആറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ റൊമാനികളുടേയും ഡോമിന്റെയും പൂർവ്വികർ ഉത്തരേന്ത്യ വിട്ടുവെന്നു വിശ്വസിക്കപ്പെടുന്നു.[57]
ജിപ്സികൾ (അല്ലെങ്കിൽ ജിപ്സീസ്) എന്ന പേരിലാണ് ഇംഗ്ലീഷ് സംസാരിക്കുന്നവർക്കിടയിൽ റൊമാനി ജനത വ്യാപകമായി അറിയപ്പെടുന്നത്. ഈ വാക്ക് നിയമവിരുദ്ധതയുടെയും ക്രമക്കേടിന്റെയും അർത്ഥങ്ങൾ ദ്യോതിപ്പിക്കുന്നതു കാരണം ഇത് അവഹേളനപരമായ കണക്കാക്കപ്പെടുന്നു. 1888 മുതൽ ജിപ്‌സി ലോർ സൊസൈറ്റി അവരുടെ ജീവിതശൈലിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തുരത്തുന്നതിനായി ഒരു ജേണൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി.[58]
റൊമാനി ജനതയുടെ ഒരു വാഹനം
വ്യാപകമായി യൂറോപ്പിലെങ്ങും വിതരണം ചെയ്യപ്പെട്ടുകിടക്കുന്ന ഈ ജനവിഭാഗം 19 -ആം നൂറ്റാണ്ടു മുതൽ അമേരിക്കയിലേക്കും കുടിയേറിയിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ 10 ലക്ഷത്തോളം റൊമാനി ജനത ഉണ്ടെന്നു കണക്കാക്കുന്നു.[6]ബ്രസീലിൽ ഇവരുടെ അംഗസംഖ്യ 800,000 ആണ്. അവരുടെ പൂർവ്വികരിൽ ഭൂരിഭാഗവും പത്തൊൻപതാം നൂറ്റാണ്ടിൽകിഴക്കൻ യൂറോപ്പിൽ നിന്ന് കുടിയേറിയവരാണ്. പോർച്ചുഗീസ് മതദ്രോഹവിചാരണ വേളയിൽ പോർച്ചുഗീസ് സാമ്രാജ്യത്താൽ നാടുകടത്തപ്പെട്ട ആളുകളുടെ പിൻഗാമികളായ ഒരു റൊമാനി സമൂഹവും ബ്രസീലിൽ ഉൾപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിന്നുള്ള കുടിയേറ്റങ്ങളിൽ, റൊമാനികൾ തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലേയ്ക്കും കാനഡയിലേക്കും പോയി.
2016 ഫെബ്രുവരിയിലെ അന്തർദേശീയ റൊമാനി കോൻഫറൻസിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം റൊമാനി ജനത ഇന്ത്യയുടെ മക്കളായിരുന്നെന്നും ഇന്ത്യൻ സർക്കാർ ഇവരെ മറ്റുരാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാരായി കരുതണമെന്നും പറയുകയുണ്ടായി.[59]
പല ഭാഷാഭേദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന റൊമാനി ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷത്തിലധികമാണെന്നും കണക്കാക്കുന്നു.[60] മൊത്തം റൊമാനി ജനങ്ങളുടെ എണ്ണം കുറഞ്ഞത് കണക്കുകൂട്ടിയിട്ടുള്ളതിലും പല മടങ്ങ് അധികമാണ് (ഉയർന്ന മതിപ്പുകണക്ക് അനുസരിച്ച് നിരവധി മടങ്ങ് ഉയർന്നത്). പല റൊമാനികളും അവരുടെ രാജ്യത്ത് പ്രബലമായ ഭാഷ സംസാരിക്കുന്നവരോ അല്ലെങ്കിൽ പ്രബലമായ ഭാഷയെ റൊമാനി ഭാഷാഭേദവുമായി സംയോജിപ്പിച്ച മിശ്രിത ഭാഷകൾ ഉപയോഗിക്കുന്നവരുമാണ്. ഈ മിശ്ര ഭാഷായിനങ്ങൾ ചിലപ്പോൾ പാരാ-റൊമാനി എന്നും വിളിക്കപ്പെടുന്നു.[61]
യൂറോപ്യൻ രാജ്യങ്ങളിലുള്ള റോമാനി ജനതയുടെ കണക്ക്[62]
Figures for Serbia include 23-50,000 Kosovo Roma IDPs.[63]
അവലംബം
↑Lewis, M. Paul, ed. (2009). "Ethnologue: Languages of the World"(online) (16th ed.). Dallas, TX: SIL. Retrieved 15 September 2010. Ian Hancock's 1987 estimate for 'all Gypsies in the world' was 6 to 11 million.
↑"Rom". Encyclopædia Britannica. Retrieved 15 September 2010. ... estimates of the total world Romani population range from two million to five million.
↑"Falta de políticas públicas para ciganos é desafio para o governo" [Lack of public policy for Romani is a challenge for the administration] (in പോർച്ചുഗീസ്). R7. 2011. Retrieved 22 January 2012. The Special Secretariat for the Promotion of Racial Equality estimates the number of "ciganos" (Romanis) in Brazil at 800,000 (2011). The 2010 IBGE Brazilian National Census encountered gypsy camps in 291 of Brazil's 5,565 municipalities.
↑"The Situation of Roma in Spain"(PDF). Open Society Institute. 2002. Archived from the original(PDF) on 1 December 2007. Retrieved 15 September 2010. The Spanish government estimates the number of Gitanos at a maximum of 650,000.
↑Bernard Gorce, gens du voyage, deux réalités différentes[പ്രവർത്തിക്കാത്ത കണ്ണി], La Croix, 22 juillet 2010 : « L'interdiction de statistiques ethniques empêche de donner un chiffre précis des Roms français, mais on cite souvent le nombre de 350 000 personnes. Pour les gens du voyage, l'administration recensait 160 000 titres de circulation en 2006, délivrés aux personnes âgées de 16 à 80 ans ».
↑rs:Национална Припадност Припаднос [National origin affiliation] (PDF) (in സെർബിയൻ). RS: Stat. 29 November 2012. Archived from the original(PDF) on 2018-07-08. Retrieved 2 January 2016. {{cite web}}: Invalid |script-title=: invalid language code (help)
↑"Roma in Deutschland", Regionale Dynamik, Berlin-Institut für Bevölkerung und Entwicklung, archived from the original on 2017-04-29, retrieved 2016-05-07
↑ 48.048.148.2Gall, Timothy L, ed. (1998), Worldmark Encyclopedia of Culture & Daily Life, vol. 4. Europe, Cleveland, OH: Eastword, pp. 316, 318, 'Religion: An underlay of Hinduism with an overlay of either Christianity or Islam (host country religion)'; Roma religious beliefs are rooted in Hinduism. Roma believe in a universal balance, called kuntari... Despite a 1,000-year separation from India, Roma still practice 'shaktism', the worship of a god through his female consort...
↑Hancock 2002, p. xx: ‘While a nine century removal from India has diluted Indian biological connection to the extent that for some Romanian groups, it may be hardly representative today, Sarren (1976:72) concluded that we still remain together, genetically, Asian rather than European’ sfn error: no target: CITEREFHancock2002 (help)
↑Kenrick, Donald (5 July 2007). Historical Dictionary of the Gypsies (Romanies) (2nd ed.). Scarecrow Press. p. xxxvii. ISBN978-0-8108-6440-5. The Gypsies, or Romanies, are an ethnic group that arrived in Europe around the 14th century. Scholars argue about when and how they left India, but it is generally accepted that they did emigrate from northern India some time between the 6th and 11th centuries, then crossed the Middle East and came into Europe.
↑"What is Domari?". University of Manchester. Romani Linguistics and Romani Language Projects. Archived from the original on 2016-04-10. Retrieved 23 July 2008.
↑Kenrick, Donald (5 July 2007). Historical Dictionary of the Gypsies (Romanies) (2nd ed.). Scarecrow Press. p. xxxvii. ISBN978-0-8108-6440-5. The Gypsies, or Romanies, are an ethnic group that arrived in Europe around the 14th century. Scholars argue about when and how they left India, but it is generally accepted that they did emigrate from northern India some time between the 6th and 11th centuries, then crossed the Middle East and came into Europe.
↑Matras 2002, p. 239. sfn error: no target: CITEREFMatras2002 (help)
↑"Romani"(PDF). Encyclopedia of Language and Linguistics. Oxford: Elsevier. p. 1. Archived from the original(PDF) on 2017-10-11. Retrieved 30 August 2009. In some regions of Europe, especially the western margins (Britain, the Iberian peninsula), Romani-speaking communities have given up their language in favor of the majority language, but have retained Romani-derived vocabulary as an in-group code. Such codes, for instance Angloromani (Britain), Caló (Spain), or Rommani (Scandinavia) are usually referred to as Para-Romani varieties.