റെയിൽവെ എയർ ബ്രേക്ക്![]() ![]() 'കംപ്രസിംഗ് എയർ' ഉപയോഗിച്ച് പ്രവർത്തിക്കുന്ന റെയിൽവേ ബ്രേക്കിംഗ് സിസ്റ്റത്തിലെ ഒരു ഓപ്പറേറ്റിങ് മീഡിയം ആണ് റെയിൽവേ എയർ ബ്രേക്ക്. [1] ന്യൂയോർക്കുകാരനായ ജോർജ്ജ് വെസ്റ്റിംഗ് ഹൗസ് 1868 മാർച്ച് 5-ൽ ആണ് എയർ ബ്രേക്ക് സംവിധാനം കണ്ടുപിടിക്കുന്നത്. ഒരു ഫാം മെഷിനറി ഷോപ്പുടമയുടെ മകനായ ജോർജ്ജ് തുരങ്കങ്ങൾ നിർമ്മിക്കുമ്പോൾ പാറകൾ പൊട്ടിക്കുവാൻ ഉപയോഗിച്ചിരുന്ന 'എയർ കംപ്രസിംഗ് വിദ്യ' എന്തുകൊണ്ട് തീവണ്ടിയിലും ഉപയോഗിച്ചുകൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. മൂന്നുവർഷം ഈ വഴിയിൽ ചിന്തിച്ച അദ്ദേഹം അവസാനം എയർ ബ്രേക്ക് കണ്ടുപിടിച്ചു. ഇതിന് കാരണമായതോ അദ്ദേഹത്തിന് നേരിട്ട ഒരു അപകടവും. ജോർജ്ജ് വെസ്റ്റിംഗ് ഹൗസ് ഒരിക്കൽ തീവണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ചരിത്രപ്രസിദ്ധമായ ഈ കണ്ടുപിടിത്തത്തിന് വഴിയൊരുങ്ങുന്നത്. തീവണ്ടി മുന്നോട്ടു പോകവേ മുന്നിലെ ട്രാക്കിൽ ഒരു തീവണ്ടി എവിടെയോ ഇടിച്ചു തകർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു. ആ തീവണ്ടിയുമായി കൂട്ടിയിടിക്കാതിരിക്കണമെങ്കിൽ ഉടൻതന്നെ വണ്ടി നിർത്തിയേ പറ്റൂ. സർവ്വശക്തിയുമെടുത്ത് അദ്ദേഹം ബ്രേക്കിട്ടു. വെസ്റ്റിംഗ് ഹൗസിന്റെ തീവണ്ടി നിരങ്ങി മുന്നോട്ട് നീങ്ങിയെങ്കിലും ഭാഗ്യത്തിന് തീവണ്ടികൾ തമ്മിൽ കൂട്ടിമുട്ടാതെ രക്ഷപ്പെട്ടു. ഉടൻ തന്നെ തീവണ്ടിയിൽ നിന്നും ചാടിയിറങ്ങിയ ജോർജ്ജ് രംഗമാകെ ഒന്നു നിരീക്ഷണം നടത്തി.വലിയൊരു തീവണ്ടി പെട്ടെന്ന് നിർത്താനാവശ്യമായ സാങ്കേതികവിദ്യയെകുറിച്ച് അദ്ദേഹം ഉടൻ ബോധവാനായി. നിലവിലെ ബ്രേക്കിംഗ് സാങ്കേതികവിദ്യകളൊന്നും മികച്ചതല്ലെന്ന് അദ്ദേഹത്തിന് അനുഭവത്തിൽ നിന്നുതന്നെ വ്യക്തമായി. അദ്ദേഹത്തിന്റെ 23-ാമത്തെ വയസ്സിൽ ജോർജ്ജ് ഈ നേട്ടം കൈവരിച്ചതെന്നത് അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്റെ മാറ്റ് കൂട്ടുന്നു. വെസ്റ്റിംഗ് ഹൗസ് സിസ്റ്റം ഉപയോഗിച്ച് എയർ റിസവയറിൽ ഉള്ള വായുമർദ്ദത്തെ ഓരോ കാറിലും ചാർജ്ജ് ചെയ്യപ്പെടുന്നു. മുഴുവൻ വായുമർദ്ദസിഗ്നലുകളും ഓരോ കാറിൽ നിന്നും ബ്രേക്കിലേയ്ക്ക് സ്വതന്ത്രമാക്കപ്പെടുന്നു. ഓരോ കാറിലെയും വായുമർദ്ദസിഗ്നലുകൾ കുറയുകയോ നഷ്ടപ്പെടുന്നതിന്റയോ ഫലമായി റിസവയറിലെ കംപ്രസിംഗ് എയർ ഉപയോഗിച്ച് ബ്രേക്ക് പ്രയോഗിക്കാൻ സാധിക്കുന്നു.[2] അവലംബം
|