റീഡിങ് സ്റ്റോൺഅക്ഷരങ്ങൾ വലുതായി കാണാൻ സഹായിക്കുന്ന ഒരു ഹെമിസ്ഫെറിക്കൽ ലെൻസാണ് റീഡിങ് സ്റ്റോൺ. ഇത് ഉപയോഗിച്ച് വെള്ളെഴുത്ത് ഉള്ളവർക്ക് കൂടുതൽ എളുപ്പത്തിൽ വായിക്കാൻ കഴിയും. ലെൻസുകളുടെ ആദ്യകാല ഉപയോഗങ്ങളിലൊന്നാണ് റീഡിങ് സ്റ്റോണുകൾ. എ.ഡി. 1000 ഓടെയാണ് റീഡിങ് സ്റ്റോണുകളുടെ പതിവ് ഉപയോഗം ആരംഭിച്ചത്.[1][2] ക്വാർട്ട്സ് അല്ലെങ്കിൽ അക്വാമറൈൻ, ഗ്ലാസ് എന്നിവയിൽ നിന്നാണ് ആദ്യകാല റീഡിങ് സ്റ്റോണുകൾ നിർമ്മിച്ചിരുന്നത്. പതിനൊന്നാം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ ഉള്ള സ്വീഡിഷ് വിസ്ബി ലെൻസുകൾ റീഡിങ് സ്റ്റോണുകൾ ആയിരുന്നിരിക്കാം. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കണ്ണട ഉപയോഗം പ്രചാരത്തിലായതോടെ റീഡിങ് സ്റ്റോണുകൾ വായനക്ക് ഉപയോഗിക്കുന്നത് കുറഞ്ഞ് വന്നു. ഒരു വശത്ത് പരന്ന വടി ആകൃതിയിലുള്ള മാഗ്നിഫയറുകളും, വൃത്താകൃതിയിലുള്ള ഡോം മാഗ്നിഫയറുകളും റീഡിങ് സ്റ്റോണിന്റെ പരിഷ്കരിച്ച രൂപങ്ങളാണ്. വലിയ ഫ്രെസ്നെൽ ലെൻസുകൾ ഉപയോഗിച്ച് ഒരു പേജ് മുഴുവനായി വലുതാക്കാൻ കഴിയും. ആധുനിക രൂപങ്ങൾ സാധാരണയായി പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പരാമർശങ്ങൾ
|