റിലയൻസ് ഡിജിറ്റൽ ടിവി
റിലയൻസ് കമ്മ്യൂണിക്കേഷൻസിൻറെ ഡിടിഎച്ച് സേവനമാണ് റിലയൻസ് ഡിജിറ്റൽ ടിവി. എംപിഇജി-4 കംപ്രഷനും ഡിവിബി-S2 സാങ്കേതികതയും ഈ ഡിടിഎച്ച് സേവനത്തിൽ ഉപയോഗിക്കുന്നു. മീസാറ്റ് 4CR 74°East സാറ്റലൈറ്റാണ് പ്രക്ഷേപണത്തിനായി ഉപയോഗപ്പെടുത്തുന്നത്. ബിഗ് ടിവി ഭാരതത്തിലെ അഞ്ചാമത്തെ ഡിടിഎച്ച് സംരംഭമാണ്. ചരിത്രം2004-ൽ വന്ന സീ എൻറെർടെയ്ൻമെൻറ് എൻറെർപ്രൈസസിൻറെ ഡിഷ് ടിവി ആണ് ആദ്യ ഡിടിഎച്ച് സംരംഭം. പിന്നീട് ഡിഡി ഡയറക്ട് പ്ലസ് എന്ന പേരിൽ ദൂരദർശൻ ഫ്രീ ടു എയർ ഡിടിഎച്ച് തുടങ്ങി. 2006-ൽ ടാറ്റ ടെലിസർവ്വീസസ് ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിംഗുമായി ചേർന്ന് ടാറ്റ സ്കൈ എന്ന പേരിൽ ഡിടിഎച്ച് സേവനം ആരംഭിച്ചു. തെക്കേ ഇന്ത്യൻ മീഡിയ ഭീമനായ സൺ ഗ്രൂപ്പ് സൺ ഡയറക്ട് എന്ന പേരിൽ ഡിടിഎച്ച് സേവനം ആരംഭിച്ചു. ഇതിനെല്ലാം ശേഷമാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസും ബിഗ് ടിവി എന്ന പേരിൽ ഡിടിഎച്ച് സേവനം ആരംഭിക്കുന്നത്. അവലംബം
പുറം കണ്ണികൾ |