റിയോ ഡി ജനീറോ
സാവോ പോളോക്ക് പിന്നിലായി, ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ് റിയോ ഡി ജനീറോ. ജനുവരിയുടെ നദി എന്നാണ് ഈ പോർച്ചുഗീസ് വാക്കിന്റെ അർത്ഥം. ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരവുമാണിത്. റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ ആസ്ഥാനമാണ് ഈ നഗരം. ഏകദേശം രണ്ട് നൂറ്റാണ്ട് ഈ നഗരം ബ്രസീലിന്റെ തലസ്ഥാനമഅയിരുന്നു. പോർച്ചുഗലിന്റെ കോളനിയായി 1763 മുതൽ 1822 വരെയും, സ്വതന്ത്ര രാജ്യമായി 1822 മുതൽ 1960 വരെയും. 1808 മുതൽ 1821 വരെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ അനൗദ്യോഗിക തലസ്ഥാനമായിരുന്നു ഇത്. റിയോ എന്ന ചുരുക്കപ്പേരിലാണ് സാധാരണ അറിയപ്പെടുന്നത്. Cidade Maravilhosa ("ആശ്ചര്യജനകമായ നഗരം" എന്നർത്ഥം) എന്നും ഈ നഗരത്തിന് വിളിപ്പേരുണ്ട്. രണ്ടു നൂറ്റാണ്ടുകളോളം, പോർച്ചുഗീസ് കോളനിയായിരുന്ന കാലത്ത് ബ്രസീലിന്റെ തലസ്ഥാനമായിരുന്നു റിയോ ഡി ജനീറോ. പുതിയ ഏഴ് ലോകമഹാദ്ഭുദങ്ങളിൽ ഒന്നായ രക്ഷകനായ ക്രിസ്തു (ക്രിസ്റ്റോ റെഡെന്റോർ) എന്ന പ്രതിമ റിയോ ഡി ജനീറോയിലെ കൊർകവഡോ മലയിലാണ് സ്ഥിതി ചെയ്യുന്നത്. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ നഗരത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി[1] പ്രത്യേകതകൾ2014 ലെ ലോകകപ്പ് ഫുട്‌ബോൾ ഇവിടെയാണ് നടന്നത്. 2016 ലെ വേനൽക്കാല ഒളിമ്പിക്‌സ് ഇവിടെയാണ് നടന്നത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾRio de Janeiro (city) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |