രേണു രാജ്
മൂന്നാർ സബ് കലക്റ്റർ എന്ന നിലക്ക് കയ്യേറ്റക്കാർക്കെതിരെ കർശനനിലപാട് എടുത്തതിന്റെ പേരിൽ ശ്രദ്ധേയയായ ഐ.എ.എസ് കാരിയാണ് ഡോ. രേണുരാജ് ഐ. എ. എസ്.[1] ഐ.എ .എസ് രണ്ടാം റാങ്കോടെ പാസ്സായ രേണുരാജ്, കല -കായിക മേഖലകളിലും മികവ് തെളീച്ചിട്ടുണ്ട്.[2][3] സ്വകാര്യജീവിതംകെ എസ് ആർ ടി സി ബസ് ജീവനക്കാരൻ (റിട്ടയേഡ് ഡി.റ്റി.ഒ) രാജകുമാരൻ നായരുടെയും വി എം ലതയുടെയും മകളായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മലകുന്നം ശ്രീശൈലത്തിൽ ജനിച്ച രേണു വാഴപ്പിള്ളി സെൻറ് തെരേസാസ് ഹൈസ്കൂളിൽ നിന്നും പത്താം റാങ്കോടെ പത്താം തരം പരീക്ഷ പാസായി[4] കോട്ടയം മെഡിക്കൽ കോളജിൽ നിന്നാണ് എം.ബി.ബി.എസ്. പാസായത്. തുടർന്ന് കല്ലുവാതുക്കൽ ഇ.എസ്.ഐ. ആശുപത്രിയിൽ പ്രവർത്തിച്ചു. അതിനിടയിൽ 27ആം വയസ്സിൽ ആദ്യ ചാൻസിൽ തന്നെ ഐ.എ.എസ് പരീക്ഷ രണ്ടാം റാങ്കോടെ പാസായി[5]. തൃശ്ശൂർ സബ് കളക്ടരായിട്ടായിരുന്നു ആദ്യ നിയമനം. ഇവരുടെ സഹോദരിയും ഒരു ഡോക്ടറാണ്. മൂന്നാർ വിവാദംമൂന്നാറിൽ സബ് കളക്റ്റർ ആയ രേണു മുതിരപ്പുഴയാറിന്റെ തീരത്ത് അനധികൃതമായി നിർമ്മിക്കുന്ന കെട്ടിടത്തിനു സ്റ്റോപ് മെമ്മോ കൊടുത്തു. നേരിട്ടെത്തി പരിശോധിക്കുന്നതിനിടയിൽ ദേവീകുളം എം.എൽ.എ. രാജേന്ദ്രൻ സ്ഥലത്തെത്തുകയും കളക്ടറോട് കയർക്കുകയും അവരെ അവഹേളിക്കുകയും ചെയ്തു. അദ്ദേഹം രേണുവിനെക്കുറിച്ച് നടത്തിയ മോശമായ പരാമർശങ്ങൾ സമൂഹത്തിന്റെ വിമർശനത്തിനു കാരണമായി.[6] അതിന്റെ പേരിൽ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. അവലംബം
|