രാജ്ഘട്ട്28°38′26″N 77°14′58″E / 28.640550°N 77.249433°E ![]() ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകമാണ് രാജ്‌ഘട്ട് എന്നറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് 31 ജനുവരി 1948 ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ മാർബിൾ കൊണ്ട് നിർമ്മിച്ച ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാതെ കത്തിച്ചു വച്ചിരിക്കുന്നു. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്തായിട്ടാണ്. ![]() ഇത് ഒരു മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. പല വിദേശ സന്ദർശകരും ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടം സന്ദർശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുൽ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാർഥന നടക്കുന്നു. ഇതു കൂടാതെ ഗാന്ധിജിയുടെ ജനന മരണ ദിവസങ്ങളിൽ ഇവിടെ പ്രത്യേകം പ്രാർഥനകൾ നടക്കുന്നു. ഇതിന്റെ വടക്കു ഭാഗത്തായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്രുവിന്റെ സമാധിയായ ശാന്തിവൻ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന മറ്റ് സമാധികൾ
പുറത്തേക്കുള്ള കണ്ണികൾ
|