കാശ്മീർ സ്വദേശിയായ ഗായികയാണ് രാജ് ബീഗം (Kashmiri: राज बेगम (Devanagari), راج بیگم (Nastaleeq); 27 മാർച്ച് 1927 – 26 ഒക്ടോബർ 2016). കശ്മീരിന്റെ വാനമ്പാടിയെന്നു ഇവരെ വിശേഷിപ്പിക്കാറുണ്ട്.[1] ബീഗത്തിന്റെ ഗാനങ്ങൾക്ക് പാകിസ്താനിലും ധാരാളം ആരാധകരുണ്ട്.
ഇവർക്ക് 2002-ൽ പത്മശ്രീ ലഭിച്ചു.[2]
1927 ൽ ശ്രീനഗറിലാണ് ജനനം.[3] പിതാവിന്റെ പ്രോൽസാഹനത്തിലാണു പാടിത്തുടങ്ങിയത്. കല്യാണവീടുകളിലെ പാട്ടുകളിലൂടെ ആദ്യകാലത്തു ശ്രദ്ധ നേടി. 27ാം വയസിൽ റേഡിയോ കാഷ്മീരിൽ ജോലിക്കു ചേർന്നു. 32 വർഷം റേഡിയോ കശ്മീരിൽ ബീഗം ഗായികയായിരുന്നു. 2009 ൽ ജമ്മുകശ്മീർ സർക്കാരിന്റെയും 2013 ൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെയും ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.