ഒരു പരമ്പരാഗത-രാജവംശീയ-സ്വയംപര്യാപ്ത വർഗത്തിൽ അധിഷ്ഠിതമായ ഭരണക്രമമാണ് രാജവാഴ്ച(Monarchy). ഇതിൽ രാജാവ്( പുരുഷൻ) അഥവാ രാജ്ഞി (സ്ത്രീ) എന്ന ഒരൊറ്റയാളിലാണ് മുഴുവൻ അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്. വംശാവലിയല്ലാതെ മറ്റൊരു അനുശാനത്തോടും അതിനുത്തരവാദിത്വമില്ല. 'ഞാൻ തന്നെ രാഷ്ട്രം' എന്ന ലൂയി xiv-ാമന്റെ പ്രഖ്യാപനത്തിന്റെ താത്പര്യം ഇതാണ്. തന്റെ മതാനുസാരിത്വവും സാമ്പത്തിക-ഏകീകരണ നയങ്ങളും അത്രത്തോളം സമഗ്രാധിപത്യ പരമായിരുന്നു. എന്നാൽ ജപ്പാനിലെ രാജാക്കന്മാർ നിസ്സംഗത പാലിക്കുകയും സൈന്യാധിപന്മാർ യഥാർഥ-അധികാരം കൈയടക്കി വയ്ക്കുകയും ചെയ്തിരുന്നു.