രവിന്ദർ ഖത്രി
ഇന്ത്യയിലെ ഒരു ഗുസ്തി താരമാണ് രവിന്ദർ ഖത്രി. 85 കിലോഗ്രാം ഗ്രീകോ-റോമൻ ഗുസ്തി വിഭാഗത്തിലാണ് ഇദ്ദഹം മത്സരിക്കുന്നത്. ജീവിത രേഖഹരിയാനയിലെ ജജ്ജാർ ജില്ലയിലെ അഖറാസ് ഗ്രാമത്തിൽ ഒരു കർഷകന്റെ മകനായി 1992 മെയ് 15ന് ജനിച്ചു.[1][2] 2016ൽ പൂനയിലെ ആർമി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോർട്‌സിൽ സെലക്ഷൻ ലഭിച്ചു. 2011 ജാട്ട് റെജിമെന്റിൽ ജൂനിയർ കമ്മീഷണർ ഓഫീസറായി.[2] നേട്ടങ്ങൾ2016 മാർച്ചിൽ നടന്ന ഏഷ്യൻ ഗുസ്തി ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ 85 കിലോഗ്രാം ഗ്രീകോ-റോമൻ വിഭാഗത്തിൽ വെങ്കല മെഡൽ നേടി. ഒന്നും രണ്ടും സ്ഥാനക്കാർക്കെ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചൊള്ളു. 2016 റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാനായില്ല. എന്നാൽ, ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ കിർഗിസ്ഥാന്റെ ജനർബെക് കെൻജീവ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനാൽ 2016മെയിൽ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യനായി.[3] പുരുഷ വിഭാഗം ജിആർ(ഗ്രീക്കോ റോമൻ) 86 കിലോഗ്രാമിലാണ് രവിന്ദർ റിയോ ഒളിമ്പിക്‌സിൽ മത്സരിച്ചിത്. ഗുസ്തിയിൽ ഗ്രീക്കോ റോമൻ 85 കിലോഗ്രാം വിഭാഗത്തിൽ രവിന്ദർ ഖത്രിയെ ഹംഗറിയുടെ വിക്ടർ ലോറിൻസ് പരാജയപ്പെടുത്തി്. സ്‌കോർ 0-9 അവലംബം
|