രവി കണ്ണൻ ആർ
ഇന്ത്യയിലെ ആസാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർജിക്കൽ ഓങ്കോളജിസ്റ്റ് രവി കണ്ണൻ ആർ. അദ്ദേഹം കാൻസർ രോഗികളെ ചികിൽസിക്കുന്ന ലാഭരഹിതമായി പ്രവർത്തിക്കുന്ന കച്ചാർ കാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ (CCHRC) ഡിറക്ടർ ആണ്.[1] ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിന്റെ മുൻ സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ മുൻതലവനുമാണ് രവി കണ്ണൻ. ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ അവാർഡിന് അദ്ദേഹം അർഹനായി. [2] വിദ്യാഭ്യാസംചെന്നൈയിലെ കിൽപാക് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ കണ്ണൻ ന്യൂഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയാ ഓങ്കോളജിയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടി. [3] കരിയർഅഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ തലവനായിരുന്നു കണ്ണൻ. 2006 ൽ, ഒരു സഹപ്രവർത്തകന്റെ അഭ്യർഥന മാനിച്ച് അദ്ദേഹം ആദ്യമായി കാച്ചർ കാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ സന്ദർശിച്ചു. അപ്പോഴാണ് സിസിആർസി ഡയറക്ടറെ സന്ദർശിച്ചത്. [3] കണ്ണൻ ചെന്നൈയിൽ നിന്നും തന്റെ പ്രാക്ടീസ് വിട്ടു മാറ്റി അസം ജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യ നൽകാൻ 2007 ൽ കുടുംബത്തോടൊപ്പം ആസാമിലെ ബാരാക് വാലിയിലേക്ക് താമസം മാറ്റുകയും കച്ചാർ കാൻസർ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ ഡിറക്ടർ ആവുകയും ചെയ്തു.[4] അവാർഡുകൾ
അവലംബം
|