രമേശ് കാവിൽമലയാള നാടകവേദിയിലെ ഒരു ഗാനരചയിതാവാണ് രമേശ് കാവിൽ. മികച്ച ഗാനരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം മൂന്നു പ്രാവശ്യം ഇദ്ദേഹത്തിനു ലഭിച്ചു. നൂറ്റമ്പതോളം നാടകങ്ങൾക്ക് രമേശ് ഗാനങ്ങളെഴുതിയിട്ടുണ്ട്. നാടകം കൂടാതെ ചലച്ചിത്രം,[1] ലളിതഗാനം, ആൽബം മേഖലകളിലും ഇദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. ആയിരത്തിലധികം ഗാനങ്ങൾ ആകെ രചിച്ചിട്ടുണ്ട്.[2] നടുവണ്ണൂർ കാവിൽ സ്വദേശിയാണ് രമേശ്. 1986-ൽ ആകാശവാണിയിലൂടെയാണ് രമേശ് ഗാനരചനാ രംഗത്ത് പ്രവേശിച്ചത്. കോഴിക്കോട് ആഴ്ചവട്ടം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ രമേശ് കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.[3] നാടകങ്ങൾ
ചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾ2004, 2006, 2012 വർഷങ്ങളിൽ മികച്ച ഗാനരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം എന്നിവ ലഭിച്ചു.[2] അടൂർഭാസി ഫൗണ്ടേഷൻ പുരസ്‌കാരം, എസ്.എൽ.പുരം സമിതി പുരസ്‌കാരം ഉൾപ്പെടെ അൻപതിലധികം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[2] അവലംബം
|