യേൽ സർവ്വകലാശാല
യി.എസിലെ കണക്റ്റികട്ടിലെ ന്യൂ ഹേവനിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയാണ് യേൽ സർവ്വകലാശാല (Yale University ) 1701-ൽ സ്ഥാപിക്കപ്പെട്ട ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ്[6] 1701-ൽ കണക്റ്റിക്കട്ട് കോളനിയിലെ കോൺഗ്രിഗേഷണലിസ്റ്റ് പുരോഹിതന്മാരുടെ മേൽനോട്ടത്തിൽ യേൽ കൊളീജിയറ്റ് സ്കൂൾ എന്ന പേരിൽ ഇത് സ്ഥാപിക്കപ്പെട്ടു. ആദ്യകാലത്ത് സഭാ ശുശ്രൂഷകർ ദൈവശാസ്ത്രം വിശുദ്ധ ഭാഷകൾ എന്നിവ പഠിപ്പിക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ വിദ്യാലത്തിന്റെ പാഠ്യപദ്ധതി പിന്നീട് വികസിച്ചു, അമേരിക്കൻ വിപ്ലവത്തിന്റെ സമയമായപ്പോഴേക്കും മാനവികതകളും ശാസ്ത്രങ്ങളും പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തി. 19-ാം നൂറ്റാണ്ടിൽ, കോളേജ് ബിരുദാനന്തര ബിരുദ പഠനത്തിലേക്കും പ്രൊഫഷണൽ പഠനത്തിലേക്കും വികസിച്ചു, 1861-ൽ അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ പിഎച്ച്ഡി ഇവിടെനിന്ന് നൽകുകയും 1887-ൽ ഒരു സർവകലാശാലയായി പുനസംഘടിപ്പിക്കുകയും ചെയ്തു. 1890-ന് ശേഷം ഭൗതിക വിഷയങ്ങൾ പഠിപ്പിക്കുന്ന കാമ്പസിന്റെയും അതിന്റെ ശാസ്ത്ര ഗവേഷണ പരിപാടികളുടെയും വികാസം കാരണം യേലിന്റെ ഫാക്കൽറ്റിയും വിദ്യാർത്ഥി ജനസംഖ്യയും അതിവേഗം വളർന്നു.[7] അവലംബം
|