യേമൻ ഡി വലേറ
ഐറിഷ് രാജ്യതന്ത്രജ്ഞനായിരുന്ന യേമൻ ഡി വലേറ ബ്രിട്ടനെതിരായുള്ള അയർലണ്ടിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകി. സ്പാനിഷുകാരൻ വിവിയൻ ഡെ വലേറയുടേയും ഐറിഷ്കാരി കാതറിൻ കോളിന്റേയും പുത്രനായി 1882 ഒക്ടോബർ 14-ന് ന്യൂയോർക്കിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ മൂന്നാം വയസ്സിൽ പിതാവ് മരണമടഞ്ഞതിനെ തുടർന്ന് അമേരിക്ക വിട്ട് അയർലണ്ടിൽ മാതാവിന്റെ അമ്മയോടൊപ്പം ജീവിക്കേണ്ട സാഹചര്യമുണ്ടായി. ഐറിഷ് സംസ്കാരം ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തി. ജീവിതചര്യയും വീക്ഷണവും ഒരു യാഥാസ്ഥിതിക കത്തോലിക്കാമതവിശ്വാസിയുടേതായി മാറി. ഐറിഷ് സ്വാതന്ത്ര്യസമരത്തിൽഐറിഷ് സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ആകൃഷ്ടനായതിനെത്തുടർന്ന് 1913-ൽ വലേറ ബ്രിട്ടിഷ് ഭരണത്തിൽ നിന്നും മോചനം ലക്ഷ്യമാക്കി പ്രവർത്തിച്ച ഒരു തീവ്രവാദിഗ്രൂപ്പായ ഐറിഷ് വാളന്റിയേർസിൽ അംഗമായി. 1916-ൽ ബ്രിട്ടിഷ് സാമ്രാജ്യശക്തിക്കെതിരെ ആഞ്ഞടിച്ച ഈസ്റ്റർ കലാപത്തിൽ (Easter Rebellion) സജീവമായി പങ്കെടുത്തതിന്റെ പേരിൽ ഇദ്ദേഹത്തെ ബ്രിട്ടിഷ് ഗവൺമെന്റ് വധശിക്ഷയ്ക്കുവിധിച്ചെങ്കിലും ഒരു അമേരിക്കൻ പൗരനെ വധിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്തുകൾ പരിഗണിച്ച് ശിക്ഷ ജീവപര്യന്തം തടവായി ഇളവുചെയ്യപ്പെട്ടു. 1917-ന് ബ്രിട്ടൻ കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകിയതിനെത്തുടർന്ന് ഇദ്ദേഹം തടങ്കലിൽ നിന്നും മോചിക്കപ്പെട്ടു. ജയിൽ ശിക്ഷബ്രിട്ടനിൽനിന്നും പൂർണസ്വാതന്ത്ര്യം കാംക്ഷിച്ച ഷിൻഫേൻ പാർട്ടിയുടെ പ്രസിഡന്റായി 1917-ൽ വലേറ തെരഞ്ഞെടുക്കപ്പെട്ടു. 1918-ൽ വീണ്ടും ഒരു രഹസ്യവിപ്ലവത്തിന് ഇദ്ദേഹം ഒരുങ്ങുന്നു എന്ന സംശയത്തിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടെങ്കിലും തടവിൽനിന്നും രക്ഷപ്പെട്ട് യു. എസ്സിലേക്കു കടന്നു. ഐറിഷ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്1919-ൽ ഷിൻഫേൻ അയർലണ്ടിനെ ഒരു സ്വതന്ത്രറിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും അയർലണ്ടിൽ തിരിച്ചെത്തിയ വലേറയെ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാക്കുകയും ചെയ്തു. ഷിൻഫേൻ പാർലമെന്റിനെ അടിച്ചമർത്താൻ ബ്രിട്ടൻ ഒരുങ്ങിയതിനെത്തുടർന്ന് അയർലണ്ട് സംഘർഷാവസ്ഥയിലേക്കു നീങ്ങി. തുടർന്ന് പ്രശ്നപരിഹാരത്തിനായി ബ്രിട്ടിഷ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഗവൺമെന്റ് ഒഫ് അയർലണ്ട് ആക്ടിനെ വലെയ്റ തള്ളിക്കളഞ്ഞു. ഐറിഷ് ഭൂപ്രദേശത്തെ പ്രൊട്ടസ്റ്റന്റുകൾ ഭൂരിപക്ഷമുള്ള ഉത്തര അയർലണ്ടായും കത്തോലിക്കർ ഭൂരിപക്ഷമുള്ള ദക്ഷിണ അയർലണ്ടായും വിഭജിച്ചു കൊണ്ടുള്ള ഇതിലെ വ്യവസ്ഥയോട് വലേറ യോജിച്ചില്ല. തുടർന്ന് അനുരഞ്ജനചർച്ചയ്ക്കായി ബ്രിട്ടിഷ് ഗവൺമെന്റ് ഇദ്ദേഹത്തെ ലണ്ടനിലേക്കു ക്ഷണിച്ചുവെങ്കിലും വലേറ ക്ഷണം നിരസിക്കുകയാണുണ്ടായത്. പക്ഷേ പാർലമെന്റിന്റെ (ഡയൽ) പ്രസിഡന്റ് എന്ന നിലയിൽ ചർച്ചയ്ക്കായി ഷിൻഫേൻ നേതാക്കളായ ആർതർ ഗ്രിഫിത്തിനേയും മൈക്കിൾ കോളിൻസിനേയും നിയോഗിച്ചു. ചർച്ചയുടെ ഫലമായി ഉരുത്തിരിഞ്ഞ ആംഗ്ലോ-ഐറിഷ് കരാറിനെ വലേറ തള്ളിക്കളഞ്ഞു. വീണ്ടും ജയിൽഅയർലണ്ടിനെ വിഭജിച്ചുകൊണ്ടുള്ള കരാറിലെ വ്യവസ്ഥയനുസരിച്ച് ഉത്തര അയർലണ്ട് ബ്രിട്ടന്റെ ഭാഗമായി തുടർന്നപ്പോൾ, ദക്ഷിണ അയർലണ്ട് ബ്രിട്ടിഷ് കോമൺവെൽത്തിൽപ്പെട്ട പുത്രികാ രാജ്യമായി നിലവിൽവന്നു. ദക്ഷിണ അയർലണ്ട് ഫ്രീ സ്റ്റേറ്റ് എന്ന പേരിൽ അറിയപ്പെട്ടു. ഷിൻഫേൻ പാർലമെന്റ് കരാറിനെ അംഗീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവച്ചു. ബ്രിട്ടനിൽ നിന്നും പൂർണസ്വാതന്ത്ര്യം എന്ന നിലപാടിൽ ഉറച്ചുനിന്ന ഇദ്ദേഹം ഫ്രീ സ്റ്റേറ്റിനെതിരായി സായുധപ്രക്ഷോഭത്തിൽ ഏർപ്പെട്ടു. 1923-ൽ ഇതിന്റെ പേരിൽ ഒരു വർഷം ഇദ്ദേഹത്തിനു ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പ്രധാനമന്ത്രിയായി അധികാരത്തിൽ1926-ൽ അഭിപ്രായഭിന്നതകളെത്തുടർന്ന് ഷിൻഫേൻ പാർട്ടിവിട്ട വലേറ ഫിയന്ന ഫയിൽ എന്ന പുതിയ പാർട്ടി രൂപീകരിച്ചു. 1932-ലെ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് വലേറ പ്രധാനമന്ത്രിയായി. തുടർന്ന് 1932-48, 1951-54, 1957-59 എന്നീ കാലഘട്ടങ്ങളിലും പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നു. പ്രധാനമന്ത്രിയായിരിക്കവേ ബ്രിട്ടന്റെ അധികാരനിയന്ത്രണങ്ങളിൽനിന്നും അയർലണ്ടിനെ മോചിപ്പിക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഐറിഷ് പാർലമെന്റ് (ഡയൽ) അംഗങ്ങൾ ബ്രിട്ടിഷ് രാജാവിനോടു കൂറുപ്രഖ്യാപിക്കണമെന്ന വ്യവസ്ഥ റദ്ദാക്കി. ബ്രിട്ടിഷ് ഗവർണർ ജനറൽ ഒഫ് അയർലണ്ട് എന്ന തസ്തിക നിർത്തലാക്കി. ഐറിഷ് കോടതിയിൽ നിന്നും ബ്രിട്ടിഷ് പ്രിവീ കൌൺസിലിലേക്ക് അപ്പീൽ പോകുന്നതും തടഞ്ഞു. 1937-ൽ വലേറ രൂപംനൽകിയ ഭരണഘടനയെ ജനങ്ങൾ അംഗീകരിച്ചു. ഈ ഭരണഘടന പ്രകാരം ഐറിഷ് ഫ്രീ സ്റ്റേറ്റ് അയർ എന്ന പേര് സ്വീകരിക്കുകയും പരമാധികാരമുള്ള സ്വതന്ത്രജനകീയ രാജ്യമായി നിലവിൽ വരികയും ചെയ്തു. എങ്കിലും അയർലണ്ടിന്റെ നയതന്ത്രകാര്യങ്ങളിൽ ബ്രിട്ടിഷ് രാജാവിനുള്ള പ്രാതിനിധ്യം തുടരുകയാണുണ്ടായത്. ലീഗ് ഒഫ് നേഷൻസിന്റെ കൌൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ വലേറ അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധേയനായിത്തീർന്നു. രണ്ടാം ലോകയുദ്ധത്തിൽ നിഷ്പക്ഷത പാലിച്ച ഇദ്ദേഹം വടക്കൻ അയർലണ്ടിൽ യു. എസ്. ട്രൂപ്പുകൾ ഇറങ്ങിയതിനെ നിശിതമായി വിമർശിക്കുകയും എതിർക്കുകയും ചെയ്തു. വീണ്ടും പ്രധാനമന്ത്രി1948-ലെ തെരഞ്ഞെടുപ്പിൽ ജനവിധി ഇദ്ദേഹത്തിനെതിരായി തിരിഞ്ഞു. രണ്ടാം ലോകയുദ്ധത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമായത്. 1951-ൽ വലെയ്റയുടെ പാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവന്നു. 1954-ലെ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും 1957-ൽ വീണ്ടും പ്രധാനമന്ത്രിപദവിയിലെത്തുവാൻ ഇദ്ദേഹത്തിനു സാധിച്ചു. 72-ആം വയസ്സിൽ അന്ധനായിത്തീർന്നതുനിമിത്തം ഇദ്ദേഹം പ്രധാനമന്ത്രിപദത്തിൽ നിന്നും രാജിവയ്ക്കാൻ നിർബന്ധിതനായി. എങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച് വിജയിച്ചു. 7 വർഷക്കാലം ആ പദവിയിൽ തുടരുവാൻ സാധിച്ചു. 1966-ൽ രണ്ടാമതും ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു (1966-73). 1973-ൽ പൊതുജീവിതത്തിൽ നിന്നും യേമൻ ഡി വലെയ്റ വിരമിച്ചു. പിന്നീട് വിശ്രമജീവിതം നയിച്ചു വരവേ ഡൂബ്ലിന് സമീപമുള്ള നേഴ്സിങ് ഹോമിൽവച്ച് 1975 ഓഗസ്റ്റ് 29 ന് അന്തരിച്ചു. പുറത്തേക്കുള്ള കണ്ണികൾ
|