യൂജീൻ ഒ നീൽ
ലോകവിഖ്യാതനായ നാടകകൃത്താണ് യൂജീൻ ഒ നീൽ. അമേരിക്കക്കാരനായ യൂജീൻ നൊബേൽ സമ്മാനജേതാവാണ്. ഡ്രാമാറ്റിക് റിയലിസത്തിന്റെ പ്രയോക്താവായി സാഹിത്യലോകം അദ്ദേഹത്തെ കാണുന്നു. ജീവിതരേഖഐറിഷ് വംശജനായ ജയിംസ് ഒ നീലിന്റെ മകനായി 1885 ൽ ന്യൂ ലണ്ടനിലാണ് യൂജിൻ ജനിച്ചത്.പിതാവ് നാടകനടനായിരുന്നു.അതിനാൽ അദ്ദേഹത്തിന്റെജീവിതം അണിയറയുമായി ബന്ധപ്പെട്ടതായിരുന്നു.ദരിദ്രപൂർണ്ണമായ ജീവിതമായിരുന്നു യൂജിന്റേത്.തികച്ചും അസുഖകരമായത്.മൂന്നു തവണ വിവാഹിതനായ ഒനീൽ മൂന്നിലും പരാജിതനായി.രണ്ടാമത്തെ ഭാര്യയായ ആഗ്നസ് ബേൾട്ടിലുള്ള മകളായ ഊന പതിനെട്ടാം വയസ്സിൽ ചാർലി ചാപ്ലിനെ വിവാഹം കഴിച്ചു.ഇത് മകളെ തള്ളിപ്പറയാൻ യൂജിനെ നിർബ്ബന്ധിതനാക്കി.അദ്ദേഹത്തിന്റെ മറ്റുരണ്ടുമക്കൾ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.പാർക്കിൻസൺസ് രോഗം അദ്ദേഹത്തിന്റെ കൈകളെ തളർത്തിക്കളഞ്ഞു.65വയസ്സുള്ളപ്പോൾ ബോസ്റ്റണിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒനീൽ മരണപ്പെടുകയാണുണ്ടായത്.മസാച്യുസെറ്റ്സിലെ ഫോറസ്റ്റ് ഗിസ്സ് സെമിത്തേരിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. സാഹിത്യ സംഭാവനകൾശുഭസ്വപ്നങ്ങൾ കാണാൻ ശ്രമിച്ച് പരാജിതരായി നിരാശയിൽ മുങ്ങിപ്പോകുന്ന സാധാരണക്കാരായിരുന്നു യൂജിന്റെ കഥാപാത്രങ്ങളിൽ ഏറിയപങ്കും.ആദ്യ പ്രസിദ്ധനാടകമായ Beyond the Horizon നു പുലിസ്റ്റർ പുരസ്കാരം ലഭിച്ചു.Strange Interludeഎന്ന നാടകത്തിനു ഒരിക്കൽകൂടി പുലിസ്റ്റർ പുരസ്കാരം ലഭിച്ചു.1936ൽ ഈ നാടകത്തിനു നോബേൽ സമ്മാനവും ലഭിക്കുകയുണ്ടായി.മറ്റു സൃഷ്ടികൾ ഇവയാണ്.
അവലംബം
|