മൗഡ് പെറി മെൻസീസ്
മൗഡ് പെറി മെൻസീസ് (ജീവിതകാലം: 1911 - 21 ജൂൺ 1997) കമ്മ്യൂണിറ്റി മെഡിസിനിൽ വിദഗ്ധയായ ഒരു സ്കോട്ടിഷ് ഫിസിഷ്യനായിരുന്നു. ഗ്ലാസ്‌ഗോയിലെ പൊതുജനാരോഗ്യ സംരക്ഷണത്തിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്താൻ അവർക്ക് സാധിച്ചു. ആദ്യകാല ജീവിതംമൗഡ് പെറി മക്‌ഡൗഗൽ 1911-ൽ ജനിച്ചു.[1] ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ച അവർ അവിടെ നിന്ന് 1934-ൽ മെഡിക്കൽ ബിരുദം നേടിയ ന്യൂനപക്ഷ വനിതാ ബിരുദധാരികളിൽ ഒരാളായിരുന്നു. ആ വർഷം സർജറിയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥിനിയെന്ന നിലയിൽ, അവൾക്ക് സർ വില്യം മാസ്വെൻ മെഡൽ ലഭിച്ചു.[2][3] അവൾ ഗ്ലാസ്‌ഗോ ഫുട്‌ബോൾ ക്ലബ്ബായ റേഞ്ചേഴ്‌സിന്റെ പിന്തുണക്കാരിയായിരുന്നു. കരിയർമെഡിസിൻ യോഗ്യത നേടിയ ശേഷം, മെൻസീസ് ഭർത്താവിനൊപ്പം ജനറൽ പ്രാക്ടീഷണറായി ജോലി ചെയ്തു. 1938-ൽ, ഹെൽത്ത് അസിസ്റ്റന്റ് മെഡിക്കൽ ഓഫീസറായി അവർ ഗ്ലാസ്ഗോയിലേക്ക് മടങ്ങിയെത്തി. അക്കാലത്ത്, യൂറോപ്പിലെ ഏറ്റവും ഉയർന്ന ശിശുമരണ നിരക്ക് ഗ്ലാസ്ഗോയിലായിരുന്നു. അവൾ റുതർഗ്ലെനിൽ ഒരു ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ്പ് പ്രോഗ്രാം ആരംഭിച്ചു.[4] മരണവും പാരമ്പര്യവും1997 ജൂൺ 21-ന് മെൻസീസ് മരിച്ചു. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാനായി അവർ ഉപയോഗിച്ചിരുന്ന മെഡിക്കൽ ബാഗും സിറിഞ്ചും ഗ്ലാസ്‌ഗോയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിന്റെ കൈവശം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.[5] അവലംബം
|