മ്യൂസ
മ്യൂസേസീ സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് മ്യൂസ (Musa). പലതരം വാഴകളുൾപ്പെടുന്ന ഈ സസ്യജനുസ്സിൽ 70ഓളം സ്പീഷിസുകളുണ്ട്. മരങ്ങളുടെ ഉയരത്തിൽ വളരുന്ന ഇവയ്ക്ക് ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് ഒരു മിഥ്യാകാണ്ഡമുണ്ട്. ഇവയുടെ യഥാർത്ഥകാണ്ഡം ഭൂമിക്കടിയിലാണ് വളരുന്നത്. ഇവ യഥാർത്ഥത്തിൽ വലിയ ഓഷധികളാണ്. മിക്ക മ്യൂസസ്പീഷിസുകളും ചില ലെപിഡോപ്റ്റെറ ലാർവകളുടെ ഭക്ഷ്യസസ്യങ്ങളാണ്. സവിശേഷതകൾതാരതമ്യേനെ വലിയ ഇലകളോടു കൂടിയവയാണ് എല്ലാ സ്പീഷിസുകളും. അവ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതും, സമാന്തര സിരാവിന്യാസത്തോടു കൂടിയവയും. ഇലകളിലെ സിരാവിന്യാസം സമാന്തര സിരാവിന്യാസവുമാണ്. മധ്യ സിര ഉയർന്നു നിൽക്കുന്നതും വലുതുമാണ്. ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് മിഥ്യാകാണ്ഡം രൂപപ്പെടുന്നു. ഇവയുടെ യഥാർത്ഥകാണ്ഡം ഭൂമിക്കടിയിലാണ് വളരുന്നത്. ഭുമിക്കടിയിൽ വളരുന്ന കാണ്ഡത്തിൽ നിന്നും പുങ്കുലയുടെ ഞെട്ട് മിഥ്യാകാണ്ഡത്തിന്റെ മധ്യഭാഗത്തുകൂടെ മുകളിലേക്ക് വളർന്ന് ഇലകൾക്കിടയിലൂടെ പുറത്തേക്ക് വളരുന്നു. ഇവയുടെ പൂങ്കുലയിൽ കാഴ്ചയിൽ സുന്ദരവും വലുതുമായ ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ |