മോറിസ് ബുക്കായ്
ഒരു ഫ്രഞ്ച് വൈദ്യനും ഗ്രന്ഥകാരനുമായിരുന്നു മോറിസ് ബുക്കായ്(ഇംഗ്ലീഷ്:Maurice Bucaille)-(1920-1998[3]). മൗറിസിന്റെയും മാരി ബുക്കായിടേയും മകനായി ഫ്രാൻസിലെ പോണ്ട് ലെ എവുക്വയിൽ ജനനം[4]. 1945-82 വരെ ഗ്യാസ്ട്രോഎൻഡറോളജി വിഭാഗത്തിൽ ശുശ്രൂഷാ സേവനം നടത്തി.[4] . 1972 ൽ സൗദി അറേബ്യയുടെ രാജാവായിരുന്ന ഫൈസൽ രാജാവിന്റെ കുടുംബ ഡോകടറായി നിയമിക്കപ്പെട്ടു അദ്ദേഹം. അതേ സമയത്ത് തന്നെ അദ്ദേഹം ചികിത്സിച്ചിരുന്ന മറ്റു രോഗികളുടെ വിഭാഗത്തിൽ ഈജിപ്റ്റിന്റെ പ്രസിഡന്റായിരുന്ന അൻവർ സാദത്തിന്റെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു[5]. 1976 ൽ , രാജാവിന്റെ കുടുംബ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടയിൽ തന്നെ "ബൈബിളും, ഖുർആനും ശാസ്ത്രവും" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അംഗീകരിക്കപ്പെട്ട ശാസ്ത്ര സത്യങ്ങൾക്കെതിരായി ഖുർആനിൽ യാതൊരു വാചകവുമില്ല എന്ന് സ്ഥാപിക്കുന്നതായിരുന്നു ഈ ഗ്രന്ഥം[6]. മലയാളമടക്കമുള്ള നിരവധി ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവർത്തനം ചെയ്തിട്ടുണ്ട്. 1991ൽ "ഫറോവമാരുടെ മമ്മികൾ: ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തൽ" എന്ന ഗ്രന്ഥവും ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു. ബൈബിളും ഖുർആനും ശാസ്ത്രവും"ദ ബൈബിൾ,ദ ഖുർആൻ ആൻഡ് സയൻസ്" എന്ന തന്റെ ഗ്രന്ഥത്തിൽ ,ഖുർആനിനു് ശാസ്ത്രവുമായി ഒരു ധാരണയുണ്ടെന്നും എന്നാൽ ബൈബിളിന് അതില്ല എന്നും അദ്ദേഹം കണ്ടെത്തുകയുണ്ടായി.[7]. ഇസ്ലാമിൽ ശാസ്ത്രവും മതവും ഇരട്ട സഹോദരികളെ പോലെയാണ് എന്ന് അദ്ദേഹം വാദിക്കുന്നു(പേജ് 7). അതേ സമയം ബൈബിളിൽ നിരവധി ശാസ്ത്രസംബന്ധിയായ പിശകുകളുണ്ടെന്നും ഖുർആനിൽ ശാസ്ത്ര സംബന്ധിയായ ഒരു തെറ്റുപോലുമില്ലന്നും അദ്ദേഹം വ്യക്തമാക്കുന്നു(പേജ് 120). പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ഖുർആനിന്റെ വിവരണം ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണെന്ന് അദ്ദേഹം പറയുന്നു. ദൈവ വചനമാണ് ഖുർആൻ എന്നും അദ്ദേഹം പറയുന്നു. വാമൊഴിയായി പകർന്നു വന്ന പഴയ നിയമത്തിന്റെ വിവിധങ്ങളായ വിവർത്തനങ്ങളിലും തിരുത്തലുകളിലും കൈകടത്തൽ വന്നിട്ടുണ്ടാവാനിടയുണ്ടെന്നും ബുക്കായ് വിശദീകരിക്കുന്നു. പഴയ നിയമത്തിലും (പേജ് 12) ഗോസ്പെൽസിലും ഉള്ള(പേജ് 85,95) "നിരവധി വിയോജിപ്പുകളും ആവർത്തനങ്ങളും" അദ്ദേഹം എടുത്തുകാട്ടുന്നു. അതേ സമയം ഖുർആൻ മുഹമ്മദ് നബിയുടെ ജീവിത കാലത്ത് തന്നെ ക്രോഡീകരിക്കപ്പെട്ടതാണെന്നും അത് കൃത്യതയാർന്നതാണെന്നും ബുക്കായ് വിശ്വസിക്കുന്നു (പേജ് 132) അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിമർശനം
|