മേരി മേനാർഡ് ഡാലി (ഏപ്രിൽ 16, 1921 - ഒക്ടോബർ 28, 2003) ഒരു അമേരിക്കൻ ജൈവശാസ്ത്രജ്ഞയായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ കറുത്ത അമേരിക്കൻ വനിതയായിരുന്നു. രസതന്ത്രത്തിൽ 1947-ൽ കൊളംബിയ സർവകലാശാല അവാർഡ് നൽകിയിരുന്നു.
ഡാലിയുടെ പിതാവ് ഇവാൻ സി. ഡാലി ബ്രിട്ടീഷ് വെസ്റ്റ് ഇൻഡീസിൽ നിന്ന് കുടിയേറിപ്പാർത്ത ഒരു പോസ്റ്റ് ഓഫീസ് ഗുമസ്തനായിരുന്നു. തുടർന്ന് വാഷിങ്ടൺ ഡി.സി.യിലെ ഹെലൻ പേജ്നെ വിവാഹം ചെയ്തു.[2] ന്യൂയോർക്ക് നഗരത്തിലാണ് അവർ താമസിച്ചിരുന്നത്. മേരി കൊറോണ ക്വീൻസിൽ ജനിച്ചു വളർന്നു.[3]വാഷിങ്ടണിലെ അമ്മയുടെ മുതുമുത്തച്ഛനെ സന്ദർശിക്കുന്ന പതിവുണ്ടായിരുന്നപ്പോൾ അവിടെ ലൈബ്രറിയിൽ നിന്ന് ലഭിച്ച പുസ്തകങ്ങളിൽ നിന്ന് ശാസ്ത്രജ്ഞരെയും അവരുടെ നേട്ടങ്ങളെയും കുറിച്ച് വായിക്കാൻ കഴിഞ്ഞു. പോൾ ഡി ക്യുരീഫിന്റെ ദി മൈക്രോബ് ഹണ്ടേഴ്സ് ഏറെ സ്വാധീനിക്കുകയും ഒരു ശാസ്ത്രജ്ഞയായിത്തീരാൻ ഡാലിയ്ക്ക് പ്രചോദനം ലഭിക്കുകയും ചെയ്തു. [4]