മേരി പോപ്പലിൻ
മേരി പോപ്പലിൻ (16 ഡിസംബർ 1846 - 5 ജൂൺ 1913) ഒരു ബെൽജിയൻ സ്വദേശിയായ അഭിഭാഷകയും ആദ്യകാല ഫെമിനിസ്റ്റ് രാഷ്ട്രീയ പ്രചാരകയുമായിരുന്നു. ഇസബെല്ലെ ഗാട്ടി ഡി ഗാമണ്ടിനൊപ്പം സ്ത്രീകളുടെ വിദ്യാഭ്യാസ വികസനത്തിനായി പ്രവർത്തിച്ച പോപ്പലിൻ, 1888-ൽ നിയമത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ബെൽജിയൻ വനിതയെന്ന ബഹുമതി നേടി. ബാറിലേക്കുള്ള പ്രവേശനം നിരസിച്ചതിന് ശേഷം, ബെൽജിയൻ ലീഗ് ഫോർ വിമൻസ് റൈറ്റ്‌സിന്റെ നേതാവായി പോപ്പലിൻ സജീവമായി പ്രവർത്തിച്ചു. തൻറെ ജീവിതകാലത്തുടനീളം ബാറിൽ പ്രവേശനം ലഭിക്കാതെവന്ന അവർ 1913-ൽ അന്തരിച്ചു. ജീവചരിത്രം1846 സെപ്റ്റംബർ 16-ന് ബ്രസൽസിനടുത്തുള്ള ഷാർബീക്കിൽ ഒരു ഇടത്തരം കുടുംബത്തിലാണ് മേരി പോപ്പലിൻ ജനിച്ചത്.[1] ഒരു സഹോദരൻ ഡോക്ടറും മറ്റൊരാൾ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്ന മേരി പോപ്പലിന് അക്കാലത്തെ നിലവാരമനുസരിച്ചുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചിരുന്നു. സഹോദരി ലൂയിസിനൊപ്പം, 1864 മുതൽ 1875 വരെ ബ്രസ്സൽസിൽ പ്രമുഖ ഫെമിനിസ്റ്റ് അധ്യാപികയായിരുന്ന ഇസബെല്ലെ ഗാട്ടി ഡി ഗാമണ്ട് നടത്തിയിരുന്ന ഒരു സ്ഥാപനത്തിൽ പഠിപ്പിച്ചു. ഗാട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മോൺസ് നഗരത്തിൽ ലിബറൽ പാർട്ടിയുടെ സഹായത്തോടെ പെൺകുട്ടികൾക്കായി ഒരു പുതിയ സ്കൂൾ നടത്തുന്നതിലേയ്ക്ക് സഹോദരിമാരെ എത്തിച്ചു. 1882-ൽ മേരി പോപ്പലിൻ ബ്രസ്സൽസിലേക്ക് മടങ്ങുകയും അടുത്തുള്ള ലേക്കനിലെ മിഡിൽ സ്കൂളിന്റെ മേധാവിയായി നിയമിക്കപ്പെട്ടുവെങ്കിലും അടുത്ത വർഷം തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടു.[2] "പോപ്പെലിൻ അഫയർ"37-ാം വയസ്സിൽ, പോപ്പെലിൻ ബ്രസ്സൽസിലെ ഫ്രീ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കാൻ ചേർന്നു. 1888-ൽ നിയമബിരുദം നേടിയ പോപ്പെലിൻ, ബെൽജിയത്തിൽ അങ്ങനെ ചെയ്യുന്ന ആദ്യ വനിതയായി. ബെൽജിയൻ കോടതികളിൽ കേസുകൾ വാദിക്കാൻ അനുവദിക്കുന്ന ബാർ അസോസിയേഷനിൽ (ബാരിയു) പ്രവേശനത്തിന് അവർ അപേക്ഷിച്ചു. വനിതകൾക്ക് ബാറിൽ പ്രവേശനം തടയുന്ന ഒരു നിയമമോ നിയന്ത്രണമോ വ്യക്തമായി ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു.[3] 1888 ഡിസംബറിൽ അപ്പീൽ കോടതിയിലും 1889 നവംബറിൽ കാസേഷൻ കോടതിയിലും അവർ നൽകിയ അപ്പീലുകൾ പരാജയപ്പെട്ടുവെങ്കിലും ഈ സംഭവം ബെൽജിയൻ, വിദേശ മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.[4][5] കൂടുതൽ നിയമപരമായ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ, യുവതികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നത് മാത്രം കാര്യമില്ല എന്ന യാഥാർത്ഥ്യം സ്ത്രീ വിദ്യാഭ്യാസത്തിന്റെ വക്താക്കൾക്ക് "പോപ്പലിൻ അഫയർ" (അഫയർ പോപ്പലിൻ) തെളിയിച്ചു.[6] ബെൽജിയത്തിൽ വിദ്യാഭ്യാസ സ്ത്രീവാദത്തിൽ നിന്ന് രാഷ്ട്രീയ വനിതാ പ്രസ്ഥാനത്തിലേക്കുള്ള പരിവർത്തനത്തിന് ഇത് കാരണമായി.[7] 1890-ൽ പാരീസിൽ നിന്ന് നിയമ ബിരുദം നേടിയ ജീൻ ചൗവിനെ ആദ്യം കേസ് നിരുത്സാഹപ്പെടുത്തിയെങ്കിലും, കോടതിയിൽ പോപ്പലിനെ പ്രതിനിധീകരിച്ച ബെൽജിയൻ അഭിഭാഷകൻ ലൂയിസ് ഫ്രാങ്ക്, ബാറിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചു. 1900-ൽ ഫ്രഞ്ച് നിയമം മാറ്റിയതിനുശേഷം അവർ സത്യപ്രതിജ്ഞ ചെയ്തു.[8] ബെൽജിയത്തിൽ, 1922 മുതൽക്ക് സ്ത്രീകൾക്ക് അഭിഭാഷകരായി മാത്രമേ പ്രാക്ടീസ് ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ.[9] അവലംബം
|