മേരി ടുസോഡ്
ലണ്ടനിലെ മദാം ടുസോഡ്സ് എക്സിബിഷന്റെ സ്ഥാപകയാണ് മേരി ടുസോഡ് (1761-1850). ജീവിതരേഖ![]() സ്വിറ്റ്സർലൻഡിലെ ബേണിൽ 1760 ഡിസംബർ 1-ന് ജനിച്ചു[1]. ചെറുപ്പത്തിൽ പാരീസിലെത്തിയ മേരി മെഴുകു പ്രതിമാ നിർമാതാവായ ഫിലിപ്പ് കർട്ടിയസിന്റെ മോഡലായി പ്രവർത്തിച്ചു. മേരി ടുസോഡ് നിർമ്മിച്ച സ്വന്തം മെഴുകു പ്രതിമ വിപ്ലവകാലത്ത് അനേകം നേതാക്കളുടെയും മറ്റും മെഴുകുപ്രതിമകളുടെ ശിരോഭാഗത്തിന് മോഡലായി. രാജാവിന്റെ സഹോദരിയായ എലിസബത്തുമായി ഉറ്റബന്ധം പുലർത്തിയിരുന്ന മേരിയെ കുറച്ചുകാലം പൊതുജനസംരക്ഷണ സമിതി തടങ്കലിലാക്കി[1] . 1795 ഒക്ടോബർ 20-ന് ഫ്രാങ്കോയിഡ് ടുസോഡിനെ വിവാഹം ചെയ്തു. ഇതിനുശേഷമാണ് ഇവർ ടുസോഡ്സ് മ്യൂസിയം സ്ഥാപിച്ചത്. മദാം ടുസോഡ് മോഡലായ മെഴുകുപ്രതിമകളാണ് അവിടെ പ്രദർശിപ്പിച്ചത്. 1802-ൽ പ്രതിമാശേഖരവുമായി ഇംഗ്ലണ്ടിലെത്തിയ മേരി ലണ്ടനിലെ ലൈസിയം തിയെറ്ററിൽ പ്രദർശനം നടത്തുകയും അതിനുശേഷം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രദർശനങ്ങൾ തുടരുകയും ചെയ്തു. 1833-ൽ ലണ്ടനിലെ ബേക്കർ സ്ട്രീറ്റിൽ സ്ഥിരമായ പ്രദർശനം ആരംഭിച്ചു. 1850 ഏപ്രിൽ 16-ന് മേരി അന്തരിച്ചു. 1884-ൽ മെരിലിബോൺ തെരുവിലേക്ക് പ്രദർശനം മാറ്റി സ്ഥാപിക്കപ്പെട്ടു. ലണ്ടനിലെ ഏറ്റവും വിജയകരമായ ഒരു പ്രദർശനമായി ഇത് ഇന്നും തുടരുന്നു. ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, സർ വാൾട്ടർ സ്കോട്ട്, വോൾട്ടയർ തുടങ്ങിയ പല മഹാന്മാരുടെയും മെഴുകു പ്രതിമകൾ ഈ ശേഖരത്തിലുണ്ട്. ഭീകരതയുടെ അറയിൽ സൂക്ഷിച്ചിരിക്കുന്ന കുപ്രസിദ്ധരായ കൊലപാതകികളുടെയും മറ്റും പ്രതിമകളും ഏറെ ജനശ്രദ്ധ ആകർഷിക്കുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾMarie Tussaud എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|