ഫറാ ഖാൻ സംവിധാനം ചെയ്ത് 2004 -ൽ പുറത്തിറങ്ങിയ ഇന്ത്യൻ ആക്ഷൻ-കോമഡി റൊമാന്റിക് ത്രില്ലർ ഹിന്ദി ചലച്ചിത്രമാണ് മേം ഹൂം നാ (English : Trust me, I am here). അൻവിത ദത്ത് ഗുപ്തന്റെ കഥയെ ആസ്പദമാക്കി ഫറാ ഖാൻ, അബ്ബാസ് റ്റയിർവാല എന്നിവർ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്കു അനു മാലിക് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഷാരൂഖ് ഖാൻ, സയ്യിദ് ഖാൻ, സുസ്മിത സെൻ, അമൃതാ റാവു, സുനിൽ ഷെട്ടി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.
ഫറാ ഖാൻ ആദ്യമായി ചലച്ചിത്ര സംവിധാനം നിർവഹിച്ച ഈ ചിത്രം ഇന്ത്യയുടെയും പാകിസ്താന്റെയും സായുധ തടവുകാരെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും അടയാളമായി മോചിപ്പിക്കുന്ന പ്രോജക്ട് മിലൻ എന്ന പദ്ധതി ഉറപ്പാക്കാൻ നിയോഗിച്ച ഇന്ത്യൻ ആർമി മേജർ രാം പ്രസാദ് ശർമ്മയുടെ കഥ പറയുന്നു.[3] ഇന്ത്യ-പാകിസ്താൻ സംഘർഷം ഒരു നിഷ്പക്ഷ കാഴ്ചപ്പാടിൽ ചർച്ചചെയ്യുന്നതിൽ ഏറ്റവും വിജയകരമായ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് മേം ഹൂം നാ. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലുള്ള സെന്റ് പോൾസ് സ്കൂളിലാണ് ചിത്രീകരണം നടന്നത്.
ഷാരൂഖ് ഖാൻ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ആദ്യ ചിത്രമാണിത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.
അഭിനേതാക്കൾ
- ഷാരൂഖ് ഖാൻ - മേജർ രാം പ്രസാദ് ശർമ്മ
- സയ്യിദ് ഖാൻ - ലക്ഷ്മൺ "ലക്കി" പ്രസാദ് ശർമ്മ, രാമിൻറെ അർദ്ധ സഹോദരൻ
- സുസ്മിതാ സെൻ - ചാന്ദ്നി, കെമിസ്ട്രി ടീച്ചർ
- അമൃത റാവു - സഞ്ജാന ബക്ഷി / സഞ്ജു, ജനറൽ ബക്ഷിയുടെ മകൾ
- സുനിൽ ഷെട്ടി - മുൻ മേജർ രാഘവൻ സിംഗ് ദത്ത
- കിരൺ ഖേർ - ശ്രീമതി മധു ശർമ്മ, രാമിന്റെ രണ്ടാനമ്മ
- കബീർ ബേദി - ജനറൽ അമർജീത് ബക്ഷി, സഞ്ജനയുടെ പിതാവും മേജർ രാമിന്റെ മേലുദ്യോഗസ്ഥനുമാണ്
- നസീറുദ്ദീൻ ഷാ - ബ്രിഗേഡിയർ ശേഖർ ശർമ്മ, രാമിന്റെ പിതാവ്
- മുരളി ശർമ്മ - ക്യാപ്റ്റൻ ഖാൻ
- ബൊമൻ ഇറാനി - പ്രിൻസിപ്പൽ
- ബിന്ദു - ശ്രീമതി കാക്കട്ട്
- സതീഷ് ഷാ - പ്രൊഫസ്സർ റസായ്
- കുനാൽ കുമാർ
ഗാനങ്ങൾ
ശബ്ദട്രാക്ക്
|
1. |
"മേം ഹൂം നാ" | ശ്രേയ ഘോഷാൽ, സോനു നിഗം |
06:02 |
2. |
"തുംസെ മിൽക്കെ ദിൽകാ ഹെ ജോ ഹാൽ" | സോനു നിഗം, അഫ്താബ് സാബ്രി, ഹാഷിം സാബ്രി |
06:00 |
3. |
"തുംഹെ ജോ മൈനേ ദേഖാ" | അഭിജിത് ഭട്ടാചാര്യ, ശ്രേയ ഘോഷാൽ |
05:42 |
4. |
"ഗൊരി ഗൊരി" | സുനിധി ചൗഹാൻ, ശ്രേയ ഘോഷാൽ, കെ കെ, അനു മലിക് |
04:30 |
5. |
"ചലേ ജൈസെ ഹവായേൻ" | വസുന്ധര ദാസ്, കെ കെ |
05:25 |
6. |
"മേം ഹൂം നാ (Sad Version)" | അഭിജിത് ഭട്ടാചാര്യ |
04:18 |
7. |
"യേ ഭിസായേൻ" | കെ കെ, അൽക യാഗ്നിക് |
05:19 |
8. |
"മേം ഹൂം നാ (Remix)" | രഞ്ജിത്ത് ബരോട്ട് |
02:31 |
9. |
"ചലേ ജൈസെ ഹവായേൻ (Remix)" | വസുന്ധര ദാസ്, കെ കെ |
04:08 |
ആകെ ദൈർഘ്യം: |
43:55 |
|
അവാർഡുകളും നോമിനേഷനുകളും
നിരവധി അവാർഡുകളും നാമനിർദ്ദേശങ്ങളും മേം ഹൂം നാ ചലച്ചിത്രത്തിനു ലഭിച്ചു:[4]
അവലംബം