മൂസാ നബി
![]() മൂസ നബി (അറബി: موسى;Musa) ബൈബിളിലും ഖുർആനിലും പരാമർശിക്കുന്ന പ്രവാചകൻ.[1] ഖുർആനിൽ ഏറ്റവുമധികം പേര് പരാമർശിക്കുന്ന പ്രവാചകൻ. ഇസ്രയേൽ പ്രവാചകൻമാരിൽ പ്രമുഖസ്ഥാനമാണ് മൂസ നബിക്കുള്ളത്.മുഹമ്മദ് നബിയുടെ പ്രവാചക മുൻഗാമിയായാണ് മൂസാ നബിയെ കണക്കാക്കപ്പെടുന്നത്. മൂസാ നബിയുടെ ആത്മീയ ജീവിതത്തിലെ പല സംഭവങ്ങളും മുഹമ്മദിന്റെ ജീവിതത്തിലും സമാന്തരമായി കാണപ്പെടുന്നു. മുസ്‌ലിംകൾ അവരുടെ ജീവിതത്തിന്റെ പല വശങ്ങളിലും മൂസാ നബിയുടെ സന്ദേശങ്ങളും പങ്കിടുന്നതായി കാണാം.[2] [3] [4] മൂസാ നബിയുടെ ജീവിതകാലത്തുണ്ടായ സംഭവങ്ങൾ ഇസ്ലാമിക സാഹിത്യവും ഇസ്ലാംമത വിശ്വാസികളും വിവരിക്കുകുയും വിശ്വസിക്കുകയും ചെയ്യുന്നു. ഈജിപ്തിൽ നിന്നും ഇസ്രായേല്യരെ പുറത്താക്കിയ സംഭവവും മുഹമ്മദ് നബിയും അനുചരന്മാരും മക്കയിൽ നിന്ന് കുടിയേറിയ സംഭവവും സമാനമാണ്. [5] ഇസ്‌ലാമിലും വളരെ പ്രധാന സ്ഥാനമുള്ള പ്രവാചകനാണ് മൂസ. തോറയുടെ വെളിപ്പെടുത്തൽ ലഭിച്ച പ്രവാചകനാണ് മൂസ. മിറാജിൻറെ രാത്രിയിൽ മുഹമ്മദ് നബി ഏഴ് ആകാശങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ മുഹമ്മദ് നബി കണ്ടുമുട്ടിയ നിരവധി പ്രവാചകന്മാരിൽ ഒരാളാണ് മൂസ.[6] മുസ്ലിങ്ങൾക്ക് ദിവസവും നിർബന്ധിത അഞ്ച് പ്രാർത്ഥനകൾ നിജപ്പെടുത്തുന്ന കാര്യത്തിൽ അഞ്ച് എണ്ണമായി ചുരുക്കുന്നതുവരെ അല്ലാഹുവോട് കേണപേക്ഷിക്കാൻ പ്രവാചകൻ മുഹമ്മദിനോട് മിറാജിനിടെ മൂസ ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിക സാഹിത്യത്തിൽ ഏറെ ബഹുമാനം നൽകപ്പെടുന്ന പ്രവാചകനാണ് മൂസ. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല സംഭവങ്ങങ്ങളും അത്ഭുതങ്ങളും ദൈവവുമായുള്ള നേരിട്ടുള്ള സംഭാഷണം പോലുള്ളവയും ഖുർആനിലും ഹദീസിലും വിശദീകരിക്കുന്നു. ചരിത്രപശ്ചാത്തലംയഅ്ഖൂബ് നബിയുടെ സന്താനപരമ്പരയാണ് ബനൂ ഇസ്റാഈൽ എന്നറിയപ്പെടുന്നത്. ഫലസ്ത്വീനിലായിരുന്ന യഅ്ഖൂബ് നബി അവസാനകാലത്ത് കുടുംബസമേതം ഈജിപ്തിലേക്കു താമസം മാറ്റി. യൂസുഫ് നബിയുടെ കാലത്തുണ്ടായിരുന്ന രാജവംശത്തിന്റെ കാലം കഴിഞ്ഞു. ഖിബ്ത്വി വംശജനായിരുന്ന ഫറോവൻവംശം രാജ്യം ഭരിക്കാൻ തുടങ്ങി. ഈജിപ്തിൽ ഇസ്റാഈല്യർ വർധിക്കുന്നതിൽ ഫറോവയ്ക്ക് ആശങ്ക തോന്നി. അവരെ കഠിനമായി ദ്രോഹിക്കാനും അധികാരം ഉപയോഗപ്പെടുത്തി അടിച്ചമർത്താനും ഫറോവ മുതിരുകയും ഇസ്റാഈല്യരിൽ ജനിക്കുന്ന ആൺകുട്ടികളെ കൊന്നൊടുക്കുക എന്ന ക്രൂരകൃത്യത്തിനും ഫറോവ ധൃഷ്ടനായി. ദുഷ്ടതയുടെ പാരമ്യതയിലെത്തിയ ആ നാട്ടിലേക്ക് നിയുക്തനായ ദൈവദൂതൻ മൂസ (അ) ഒരു ഇസ്റാഈലീ കുടുംബത്തിൽ ജനിക്കുന്നത് ഈ സന്ദർഭത്തിലാണ്. [7] ഇസ്ലാമിലെ ചരിത്ര വിവരണംബാല്യവും യുവത്വവുംഇസ്ലാമിക പാരമ്പര്യമനുസരിച്ച്, ഈജിപ്തിൽ താമസിക്കുന്ന ഒരു ഇസ്രായേല്യരുടെ കുടുംബത്തിലാണ് മൂസ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിൽ, പിതാവായ ഇമ്രാൻ എന്നും എബ്രായ ബൈബിളിലെ അമ്രാമിന് ഇസ്ലാമിക പാരമ്പര്യമുണ്ടായിരുന്നു. [8] യുസുഫ് പ്രവാചകന്റെ കാലശേഷം ഭരണാധികാരിയായ ഫറവോൻ ഇസ്രായേല്യരെ അടിമകളാക്കിയിരുന്ന കാലത്താണ് മൂസ ജനിച്ചതെന്ന് ഇസ്ലാം പറയുന്നു. മൂസയുടെ ജനനസമയത്ത്, ഫറവോന് ഒരു സ്വപ്നം ഉണ്ടായിരുന്നു. അതിൽ ജറുസലേം നഗരത്തിൽ നിന്ന് തീ വരുന്നതായി ഫറോവ കണ്ടു, ഇസ്രായേല്യരുടെ ദേശത്തൊഴികെ തന്റെ രാജ്യത്തിലെ എല്ലാം തീ കത്തിച്ചു. (ഫറവോന്റെ കിരീടം പിടിച്ച് നശിപ്പിച്ച ഒരു കൊച്ചുകുട്ടിയെ ഫറവോൻ സ്വപ്നം കണ്ടുവെന്നും വ്യാഖ്യാനമുണ്ട്)[9] ഇസ്രായേലി ആൺമക്കളിൽ ഒരാൾ തന്നെ അട്ടിമറിക്കാൻ വളരുമെന്ന് ഫറവോനെ പ്രവചന വിവരം അറിയിച്ചപ്പോൾ, ആ പ്രവചനം ഉണ്ടാകാതിരിക്കാൻ നവജാത ഇസ്രായേൽ ആൺകുട്ടികളെയെല്ലാം കൊന്നുകളായാൻ അദ്ദേഹം ഉത്തരവിട്ടു.[10] ഇസ്രായേലി ആൺ സന്തതികളെ കൊല്ലുന്നത് തൻറെ രാജ്യത്തെ മനുഷ്യശക്തി നഷ്ടപ്പെടുമെന്ന് ഫറവോന്റെ കോടതിയിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധർ അദ്ദേഹത്തെ ഉപദേശിച്ചതായി ഇസ്ലാമിക സാഹിത്യത്തിൽ പറയുന്നു.[11] അതിനാൽ, ഒരു വർഷത്തിനുള്ളിൽ ആൺ ശിശുക്കളെ കൊല്ലണമെന്ന നിർദേശമുണ്ടായെങ്കിലും അടുത്ത വർഷം ഒഴിവാക്കി.[11] ശിശുക്കളെ രക്ഷിച്ച വർഷത്തിലാണ് അഹറോൻ ജനിച്ചത്, അതെസമയം ശിശുക്കളെ കൊന്ന്കൊണ്ടിരുന്ന വർഷത്തിലാണ് മൂസാനബി ജനിച്ചത്.[12] ഈ കാലയളവിൽ മൂസയുടെ ഉമ്മ രഹസ്യമായി മുലയൂട്ടിയാണ് കുട്ടിയായ മൂസാ നബിയെ വളർത്തുന്നത്. ആൺകുട്ടിയെ തേടി ഫറോവയുടെ കൊട്ടാരത്തിൽ നിന്നുള്ളവർ ഇവരുടെ വീട്ടിലും വന്ന് പിടിക്കാൻ സാധ്യതയുണ്ടെന്ന പേടി വന്നപ്പോൾ ദൈവിക കൽപ്പന പ്രകാരം കുട്ടിയായ മൂസാ നബിയെ ഒരു കൊട്ടയിൽ ആക്കി ഒഴുകുന്ന നൈൽ നദിയിലൂടെ ലക്ഷ്യബോധമില്ലാതെ ഒഴുക്കുകയായിരുന്നു. ഇതേ കുറിച്ച് കുർആൻ പരാമർശിക്കുന്നുണ്ട്.[13] നദിയിലൂടെ ഒഴുകുന്ന പെട്ടിയുടെ ഗതി പിന്തുടരാനും ഉമ്മയ്ക്ക് വിവരം നൽകാനും മകളോട് നിർദ്ദേശിച്ചു. മകൾ നദീതീരത്തുള്ള പെട്ടകത്തെ പിന്തുടർന്നു. അവസാനം അത് ഫറവോയുടെ ഭാര്യ ആസിയയുടെ അടുത്താണ് എത്തിപ്പെട്ടത്. അവർ ആ പെട്ടി എടുക്കുകയും കൊട്ടാരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കുട്ടികളില്ലാത്ത ആസിയ അവരെ വളർത്താൻ ഫറവോയോട് അനുവാദം ചോദിക്കുകയും ചെയ്തു. അവസാനം മൂസയെ ദത്തെടുക്കാൻ തന്നെ അവർ തീരുമാനിച്ചു.[14] മൂസയ്ക്ക് മുലകൊടുക്കാൻ നിരവധി മുലയൂട്ടുന്ന നഴ്സുമാരെ ആസിയ ഏർപ്പാടാക്കിയെങ്കിലും മുസ മുലകുടിക്കാൻ വിസമ്മതിച്ചതായി ഖുർആൻ പറയുന്നു. മുസയെ അമ്മയുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനായി ദൈവം ഇത്തരം ഒരു അവസരമുണ്ടാക്കുകയായിരുന്നുവെന്ന് കുർആൻ പറയുന്നു.[15] കുറച്ചുകാലമായി മൂസ മുലകുടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നില്ലെന്ന് അറിഞ്ഞ മൂസായുടെ സഹോദരി ദുഖിതയായെങ്കിലും അവസാനം അവനെ പോറ്റാൻ കഴിയുന്ന ഒരാളെ അറിയാമെന്ന് അറിയിക്കുകയും ചെയ്തു.[16] ചോദ്യചെയ്യപ്പെട്ട ശേഷം പ്രസ്തുത സ്ത്രീയെ മുലകൊടുക്കാൻ വേണ്ടി ഫറോവയുടെ കൊട്ടാരത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്തു. മൂസാ നബിയുടെ ഉമ്മയായിരുന്നു മുലകൊടുക്കാൻ നിയമിക്കപ്പെട്ട ആ സ്ത്രീ എന്ന് കുർആൻ പറയുന്നു.[16]അതിനുശേഷം അവരാണ് മൂസയെ ഫറോവയുടെ കൊട്ടാരത്തിൽ വളർത്തിയത്.[17] മൂസ തന്റെ കുട്ടിക്കാലത്ത് ഫറവോന്റെ മടിയിൽ കളിക്കുമ്പോൾ ഒരിക്കൽ ഫറവോന്റെ താടി പിടിച്ച് മുഖത്ത് അടിച്ച സംഭവം ഇസ്രയീലിയത്ത് ഹദീസ് വിവരിക്കുന്നുണ്ട്. തന്നെ അട്ടിമറിക്കുന്ന ഇസ്രായേലി സന്തതി ഇതായിരിക്കുമെന്ന് ചിന്തിപ്പിക്കാൻ ഈ സംഭവം ഫറവോയെ പ്രേരിപ്പിച്ചു. തുടർന്ന് ഫറവോൻ മൂസയെ കൊല്ലാൻ ആഗ്രഹിച്ചു. അവൻ ശിശുവല്ലേ ആയതിനാൽ അവനെ കൊല്ലരുതെന്ന് ഫറവോന്റെ ഭാര്യ ഫറോവയെ ബോധ്യപ്പെടുത്തി. എങ്കിലും മൂസയെ ഒന്ന് പരീക്ഷിക്കാൻ പറോവ തീരുമാനിച്ചു.[18] മൂസയുടെ മുൻപിൽ രണ്ട് പ്ലേറ്റുകൾ കൊണ്ടുവന്നു. ഒന്നിൽ മാണിക്യവും മറ്റൊന്നിൽ തിളങ്ങുന്ന തീയുള്ള കൽക്കരിയും നിക്ഷേപിച്ചു. [18] ഇതിൽ ഏതാണ് കുട്ടി എടുക്കുന്നത് എന്ന് മനസ്സിലാക്കിയാൽ കുട്ടിയുടെ ചിന്തയെന്താണെന്ന് മനസ്സിലാക്കാമെന്നായിരുന്നു ഫറോവയുടെ ചിന്ത. മൂസ മാണിക്യത്തിനായാണ് കൈ നീട്ടിയെങ്കിലും ഉടനെ ജിബ്രീൽ മാലാഖ കൽക്കരിയിലേക്ക് കൈ തട്ടിമാറ്റുകയായിരുന്നു. തിളങ്ങുന്ന ആ കൽക്കരി പിടിച്ച് വായിൽ വെച്ച മൂസയുടെ, നാവ് പൊള്ളി.[19] ഈ സംഭവത്തോടെ ഫറവോയുടെ വധത്തിൽ നിന്ന് രക്ഷപ്പെട്ടു. പിൽക്കാലത്ത് മൂസയ്ക്ക് സംസാര വൈകല്യമുണ്ടാകാൻ ഈ സംഭവം കാരണമായി. [20] [21] ഒരിക്കൽ, മൂസാ നബി ഒരു നഗരത്തിലൂടെ കടന്നുപോകുമ്പോൾ, ഒരു ഇസ്രായേല്യനും ഒരു ഈജിപ്ഷ്യനും അടിപിടി കൂടുന്നതായി കണ്ടു. ഈജിപ്‌തുകാരനെതിരെ ആ ഇസ്രായേലി മൂസാ നബിയുടെ സഹായം തേടി. മൂസ ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു..[22] അവസാനം അത് ഈജിപ്ഷ്യൻറെ മരണത്തിലാണ് കലാശിച്ചതെന്ന് ഇസ്ലാമിക പാരമ്പര്യത്തിലെ ഗ്രന്ഥങ്ങൾ പരാമർശിക്കുന്നു.[23] മൂസ പിന്നീട് ദൈവത്തോട് അനുതപിച്ചു, പിറ്റേന്ന്, അതേ ഇസ്രായേല്യൻ മറ്റൊരു ഈജിപ്ഷ്യനുമായി യുദ്ധം ചെയ്തു. ഇസ്രായേല്യൻ വീണ്ടും മൂസയോട് സഹായം ചോദിച്ചു, മൂസ ഇസ്രായേല്യനെ സമീപിക്കുമ്പോൾ, മൂസയെ തന്റെ നരഹത്യയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും മൂസ തന്നെ കൊല്ലാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഈ സംഭവം ഫറോവയുടെ അടുക്കൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് മൂസയെ കൊല്ലാൻ ഫറവോൻ ഉത്തരവിട്ടു. ശിക്ഷയെക്കുറിച്ച് അറിഞ്ഞ മൂസ മരുഭൂമിയിലേക്ക് മാറി.[24] അവലംബം
|