Share to: share facebook share twitter share wa share telegram print page

മൂസ അൽ കാളിം

മൂസ അൽ കാളിം

മൂസാ അൽ കാളിം - പ്രവാചകകുടുംബാംഗം
നാമം മൂസാ അൽ കാളിം
യഥാർത്ഥ നാമം മൂസാ ഇബ്നു ജഅഫർ
മറ്റ് പേരുകൾ അബൂ ഇബ്രാഹീം
ജനനം നവംബർ 6, 745
അബവ, അറേബ്യ
മരണം സെപ്റ്റംബർ 1, 799
പിതാവ് ജഅഫർ അൽ-സാദിക്
മാതാവ് ഹമീദാ അൽ‌ ബാറ്ബറിയ്യ
ഭാര്യ ഉമ്മുൽ‌ ബനീൻ‌ നജ്മ
സന്താനങ്ങൾ അലി അൽ‌ റിളാ, ഹംസ, സാലിഹ്, അഹമ്മദ്, മുഹമ്മദ്, ഫാത്വിമാ

മൂസാ ഇബ്നു ജഅഫർ - മൂസാ അൽ കാളിം (അറബി: موسى بن جعفر الكاظم), ഹിജ്ര വർഷം 128 (745AD)ജനിച്ചു. അദ്ദേഹത്തെ ഷിയാ വിഭാഗക്കാരിൽ, ഇസ്നാ അശരിയ്യകൽ‌ തങളുടെ ഏഴാം ഇമാമായി ഗണിക്കുന്നു.എന്നാൽ‌ ഇസ്മാഈലിയ്യാ വിഭാഗം അദ്ദേഹത്തിന്റെ സഹോദരൻ‌ ഇസ്മാഈൽ‌ ഇബ്നു ജഅഫർ അൽ-സാദിക്നെയും,ഫാത്വിമൈറ്റ് വിഭാഗക്കാറ് മറ്റൊരു സഹോദരനായ അബ്ദുല്ലാ അൽ‌ ഫാത്വിഹ് ഇബ്നു ജഅഫർ അൽ-സാദിക് നെയുമാണു നേതാക്കളായംഗീകർഇക്കുന്നത്.

ജീവിതം

തന്റെ പിതാവിനാൽ‌ സ്വതന്ത്രയാക്കപ്പെട്ട ആഫ്രിക്കൻ‌ അടിമയായിരുന്നു മാതാവ് ഹമീദാ അൽ‌ ബാറ്ബറിയ്യ.മക്കക്കും മദീനാക്കുമിടയിലെ അബവയിലായിരുന്നു പ്രവറ്ത്തന മേഖല. പ്രശസ്തരായ ഫാത്വിമാ അൽ‌ മ‌അസൂമ, ഹാജറാ ഖാതൂൻ‌, എട്ടാം ഇമാം അലി അൽ‌ റിളാ ഉൽ‌പെടെ 18 പെൺകുട്ടികൽ‌ക്കും, 19 ആൺ‌കുട്ടികൽ‌ക്കും ജന്മം ൻൽ‌കി.

മരണം

AD 795 ൽ‌ അബ്ബാസിയാ രാജാവ് ഹാറൂൻ‌ അൽ‌ റഷീദ് മൂസാ അൽ കാളിമിനെ ജയിലിലടക്കുകയും 799ൽ‌ ,ഷിന്ത് ഇബ്നു ഷാഹിഖ് മുഖേന വിഷം നൽ‌കി വധിക്കുകയാണുണ്ടായത്. ഇറാഖിലെ ഖാദിമിയ്യായിൽ‌ അന്ത്യവിശ്രമം കൊള്ളുന്നു. ഷിയാ മുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാറ് ഇത് തിരസ്കരിക്കുന്നു.ഈവിഭാഗക്കാറ് മൂസാ അൽ കാളിം മഹ്ദിയാണെന്നും, അദ്ദേഹം ഇപ്പോഴും മരിച്ചിട്ടില്ലെന്നും വിശ്വസിക്കുന്നു. തന്നെ വധിക്കാനുള്ള ഹാറൂൻ‌ റഷീദിൻ‌ന്റെ പദ്ധതി മനസ്സിലാക്കിയ ഇമാം മഴക്കാറ് പാളികൽ‌ക്കിടയിൽ‌ കയറി ഒളിഞിരിക്കയാണെന്നാണു ഈ വിഭാഗക്കാരുടെ വാദം.

ഇതു കൂടി കാണുക

ചിത്രങൽ‌

ശവകുടീരം,
ഖാളിമിയ്യാ മസ്ജിദ്, ഇറാഖ്
ശവകുടീരം,
ഫാത്വിമാ അൽ‌ മ‌അസൂമ മസ്ജിദ്, ഖം, ഇറാൻ‌.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya