മുള്ളൻ പായൽ
ഒരിനം ജലസസ്യമാണ് കബൊംബ കരൊലിനിയാന - Cabomba caroliniana. അക്വേറിയങ്ങളിൽ ഇവ സാധാരണയായി ഉപയോഗിക്കപ്പെടുന്നു. വടക്കേ അമേരിക്കയാണ് ഈ സസ്യത്തിന്റെ ജന്മദേശം. സ്വാഭാവിക ജലാവസ്ഥയെ ശിഥിലമാക്കുന്നതിനാൽ വടക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ഇതിന്റെ അക്വേറിയ ഉപയോഗം വിലക്കിയിരിക്കുന്നു. വിവരണംചെടിയുടെ തണ്ടുകൾ ശാഖോപശാഖകളായാണ് വളരുന്നത്. പച്ചകബൊംബയുടെ തണ്ടിൽ നിന്നും വിപരീത ദിശകളിലായി വിശറിപോലെ ഇലകൾ വളരുന്നു. ഈ ഇലകൾക്ക് രണ്ടിഞ്ച് വരെ വ്യാസം ഉണ്ടാകുന്നു. മുങ്ങിക്കിടക്കുന്ന ഇലകൾ ഒരു തരം പശയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സസ്യം പുഷ്പിക്കുന്നതിനു തൊട്ടുമുൻപായാണ് ഇലകൾ ജലോപരിതലത്തിൽ കാണപ്പെടുന്നത്. എന്നാൽ ഈ ഇലകൾ ചെറുതും ത്രികോണാകൃതിയിലുള്ളവയുമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ മിക്കപ്പോഴും സസ്യം പുഷ്പിക്കുന്നു. ഇതിലെ പൂക്കൾ വെള്ളയോ വിളറിയ മഞ്ഞയോ നിറത്തിൽ കാണുന്നു. കബൊംബയിൽ നേർത്ത നാരുകൾ പോലുള്ള വേരുകൾ ഉണ്ട്. നേർത്ത വെളുത്ത നിറത്തിലാണ് നാരുകൾ കാണപ്പെടുന്നത്. ഒടിഞ്ഞു കിടക്കുന്ന തണ്ടുകളിൽ നിന്നും പ്രത്യേകമായി വളരെയധികം വേരുകൾ മുളപൊട്ടുന്നു. സസ്യങ്ങൾ ആവശ്യമായ പോഷണങ്ങൾ ഇലകളിലൂടെയും തണ്ടിലൂടെയുമാണ് സ്വീകരിക്കുന്നത്. വേരുകൾ സസ്യത്തെ ജലാശയങ്ങളുടെ അടിത്തട്ടിൽ ഉറപ്പിച്ചു നിർത്തുന്നു. ജൈവവൈവിധ്യഭീഷണിവളരെ പെട്ടെന്ന് സമൃദ്ധമായി വളരുന്ന കബൊംബകൾ ജലത്തിലെ മറ്റു സസ്യങ്ങളേയും അകശേരുകികളേയും സൂക്ഷ്മജീവികളേയും പ്രതികൂലമായി ബാധിക്കുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|