മുല്ല ദോ-പിയാസമുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ രാജസദസ്സിലെ നവരത്നങ്ങളിൽ ഒരായിരുന്നു മുല്ല ദോ-പിയാസ. എന്നാൽ ഇദ്ദേഹത്തേ പറ്റിയുള്ള നാടോടി കഥകൾ, പത്തൊൻപതാം നൂറ്റാണ്ടിലെ എഴുത്തുക്കാരാണ് ജനകീയമാക്കുന്നത്. മിക്ക പണ്ഡിതന്മാരും ഇദ്ദേഹം സാങ്കൽപ്പികമാണെന്ന് കരുതുന്നു.നാടൊടി കഥകളിൽ ബീർബലിന്റെ പ്രതിയോഗിയായി ഇദ്ദേഹം കാണപ്പെടുന്നു.മിക്ക കഥകളിലും ബീർബലിനോടൊപ്പവും അക്ബറിനോടൊപ്പവും ചില കഥകളിൽ വില്ലൻ വേഷങ്ങളിലും ഇദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. മുഗൾ ചരിത്ര കാലത്തെ രേഖകളിൽ ഇദ്ദേഹത്തെ പറ്റി പരാമർശമില്ല.അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി നിരവധി തമാശ കഥകൾ 19ആം നൂറ്റാണ്ടിൽ പുറത്തിറങ്ങിയിട്ടുണ്ട്[1].ഒരു ആധുനിക പണ്ഡിതൻ ഹാഫിസ് മുഹ്ഹമ്മദ് ഷിറാനി ഇദ്ദേഹത്തിന്റെ യഥാത്ഥനാമം അബ്ദുൾ മോമിൻ എന്നാണെന്നും ഇന്ത്യയിലാണ് ജനിച്ചതെന്നും പിന്നീട് 1532നു മുൻപ് ഇറാനിലേക്ക് പോയെന്നും അതിനു ശേഷം 36 വർഷത്തിനു ശേഷം മരിച്ചെന്നും.ഹൻഡിയയിൽ അടക്കി എന്നും പറയുന്നു[1] . അവലംബം
പുറത്തേക്കുള്ള കണ്ണികൾ |