തലയിലേയുംകഴുത്തിലേയും തൂവലുകൾ ചാരനിറത്തിൽ കാണപ്പെടുന്ന ഈ പക്ഷിയുടെ ശരീരത്തിന് മുകൾ ഭാഗത്തുള്ള തൂവലുകൾ തവിട്ടു നിറത്തിലും; ചിറകുകളിലെ വലിയ തൂവലുകൾക്ക് കറുപ്പ് നിറവും ആണുള്ളത്. നെഞ്ച് ഇളം തവിട്ട് നിറത്തിലും വയർ, വാൽ, കാലുകൾ എന്നിവ വെളുത്ത തൂവലുകളാലും മൂടപ്പെട്ടിരിക്കുന്നു. കൂടാതെ വാലിന് അഗ്രത്തായി വീതിയിൽ കറുത്ത പട്ടയുടെ ആകൃതിയിലും തൂവലുകൾ ഉണ്ട്.
മീൻ മുഖ്യ ഭക്ഷണമായുള്ള ഈ പക്ഷികൾ ഇര തേടുന്നത് ശുദ്ധജലതടാകങ്ങളുടെ സമീപത്തും, വനത്തിനുള്ളിലൂടെ പതിയെ ഒഴുകുന്ന പുഴകളുടെ സമീപത്തുമുള്ള ഉയരമുള്ള മരങ്ങളിലുമാണ്.[8].
നദീതീരങ്ങളിലെ ഉയരമുള്ള ചില്ലകളിൽ ബലമുള്ള ചുള്ളിക്കമ്പുകൾ കൊണ്ട് തീർക്കുന്ന കൂടുകളിൽ; സെപ്തംബർ മുതൽ ഡിസംബർ വരെയാണ് ഈ വർഗ്ഗത്തിലെ പക്ഷികളുടെ മുട്ടയിടീൽ കാലം. ഒരു പ്രാവശ്യം രണ്ട് മുട്ടകൾവരെ ഇടും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് തൂവലുകൾ ആകുന്നതിന് 6 മുതൽ 7 ആഴ്ചവരെ സമയമെടുക്കും.[9]
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6