ഉഗാണ്ടയെ ബ്രിട്ടീഷ് അധീനതയിൽ നിന്നും മോചിപ്പിക്കാൻ നടത്തിയ സമരപോരാട്ടങ്ങളെ നയിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു അപോളോ മിൽട്ടൺ ഒബോട്ടെ എന്ന മിൽട്ടൺ ഒബോട്ടെ.(1928 ഡിസം: 1925 – 10 ഒക്ടോ: 2005)[1] 1962 ലാണ് ഉഗാണ്ട സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.1962 മുതൽ 1966 പ്രധാനമന്ത്രിയും 1966 മുതൽ 1971 വരെ പ്രസിഡന്റുമായിരുന്നു അദ്ദേഹം.1971 ലെ ഇദി അമീൻ നേതൃത്വം നൽകിയ പട്ടാള അട്ടിമറിയിൽ അധികാരത്തിൽ നിന്നു സ്ഥാനഭൃഷ്ടനാക്കപ്പെട്ടു.പിന്നീട് അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും രക്തരൂക്ഷിതമായ ഉഗാണ്ടൻ ബുഷ് യുദ്ധം എന്നറിയപ്പെട്ട ആഭ്യന്തരയുദ്ധത്തിനു സാക്ഷിയാകേണ്ടിവന്നു.[2][3]