മിന്റോ ഒഫ്താൽമിക് ഹോസ്പിറ്റൽ
ബാംഗ്ലൂരിലെ ഒരു സർക്കാർ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രിയാണ് മിന്റോ ഒഫ്താൽമിക് ഹോസ്പിറ്റൽ. മിന്റോ ഒഫ്താൽമിക് ഹോസ്പിറ്റൽ ഒരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി ആണ്. 1896-ൽ സ്ഥാപിതമായ ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്പെഷ്യാലിറ്റി നേത്ര ആശുപത്രികളിൽ ഒന്നായി മാറി. 1896-ൽ ചിക്കപ്പേട്ട പ്രദേശത്ത് ആരംഭിച്ച ആശുപത്രി 1897-ൽ ലാൽബാഗ് ലോഡ്ജിലേക്ക് മാറ്റുകയും പിന്നീട് 1913-ൽ മൈസൂർ രാജാവായിരുന്ന നൽവാഡി കൃഷ്ണരാജ വാഡിയാർ നാലാമന്റെ ഭരണകാലത്ത് നിർമ്മിച്ച ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഇത് ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനവുമാണ്. 300 കിടക്കകളുള്ള, ത്രിതീയ നേത്രരോഗ ആശുപത്രിയാണിത്. കമ്മ്യൂണിറ്റി ഒഫ്താൽമോളജി, കോർണിയ & ഐ ബാങ്ക്, റിഫ്രാക്റ്റീവ് സർജറി, ഗ്ലോക്കോമ ക്ലിനിക്ക്, സ്ക്വിന്റ്, ഒക്കുലോപ്ലാസ്റ്റി & ന്യൂറോഫ്താൽമോളജി ക്ലിനിക്ക്, ലോ വിഷ്വൽ എയ്ഡ്സ് ക്ലിനിക്ക്, വിട്രിയോ-റെറ്റിനൽ & യുവിയ ക്ലിനിക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സ്ഥാപനത്തിന്റെ തുടക്കം മുതൽ നൂറുകണക്കിന് നേത്രരോഗ വിദഗ്ധർ പരിശീലനം നേടിയിട്ടുണ്ട്. ഒരു തൃതീയ റഫറൽ സെന്റർ ആയ മിന്റോ ഒഫ്താൽമിക് ഹോസ്പിറ്റൽ, കർണാടകയിലെയും അതിന്റെ അയൽ സംസ്ഥാനങ്ങളിലെയും ദരിദ്രർക്കും അതി ദരിദ്രർക്കും സബ്സിഡി നിരക്കിൽ അതിന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. [1] അവലംബം
മറ്റ് ഉറവിടങ്ങൾClinical phenotype and linkage analysis of the congenital fibrosis of the extraocular muscles in an Indian family (ഒരു ഇന്ത്യൻ കുടുംബത്തിലെ എക്സ്ട്രാക്യുലർ പേശികളുടെ അപായ ഫൈബ്രോസിസിന്റെ ക്ലിനിക്കൽ ഫിനോടൈപ്പും ലിങ്കേജ് വിശകലനവും)]
പുറം കണ്ണികൾ |