മിന്നാമിനുങ്ങ്
പ്രാണികളുടെ കുടുംബമായ ലാംപിരിഡീയിലെ കോലിയോപ്ടെറ നിരയിൽപ്പെട്ട വണ്ടുകളുടെയിടയിൽ കാണപ്പെടുന്ന ഒരു ചെറിയ പ്രാണിയാണ് മിന്നാമിനുങ്ങ് അഥവാ മിന്നാമിന്നി (Firefly). അവ ചിറകുകളുള്ള മൃദു ശരീരത്തോടുകൂടിയ പറക്കുന്ന ഒരു ഷഡ്‌പദമാണ്. സാധാരണയായി ഫയർഫ്ലൈസ് അല്ലെങ്കിൽ ലൈറ്റ്നിങ് ബഗ്സ് എന്നും ഇത് അറിയപ്പെടുന്നു. ക്രിപസ്ക്യൂലെർ വിഭാഗത്തിൽപ്പെട്ട ഇവയുടെ ശ്രദ്ധേയമായ സവിശേഷതയാണ് ജൈവദീപ്തി. ഇണകളെയും ഇരകളെയും ആകർഷിക്കാൻ ഇതുപയോഗിക്കുന്നു. മിന്നാമിനുങ്ങ് ഇൻഫ്രാറെഡ് അല്ലെങ്കിൽ അൾട്രാവയലറ്റ് തരംഗങ്ങൾ ഇല്ലാതെ "തണുത്ത പ്രകാശം" ഉത്പാദിപ്പിക്കുന്നു. താഴെ അടിവയറ്റിലെ രാസപ്രവർത്തനത്തിന്റെ ഫലമായി 510 മുതൽ 670 നാനോ മീറ്റർ വരെ തരംഗദൈർഘ്യമുള്ള മഞ്ഞ, പച്ച, ഇളം ചുവപ്പ് നിറങ്ങളിലുള്ള വെളിച്ചം ഇവ ഉത്പാദിപ്പിക്കുന്നു.[5] കിഴക്കൻ അമേരിക്കയിലെ മങ്ങിയ തിളങ്ങുന്ന "നീല ഭൂതം" (Phausis reticulata) പോലെയുള്ള ചില ജീവിവർഗ്ഗങ്ങൾ (<490 നാനോമീറ്റർ) സാധാരണയായി നീല വെളിച്ചം പുറന്തള്ളുന്നതായി കരുതപ്പെടുന്നു. എന്നിരുന്നാലും മിന്നാമിനുങ്ങ് യഥാർത്ഥത്തിൽ പുറത്തുവിടുന്ന പച്ച വെളിച്ചം ഒരു തെറ്റായ കാഴ്ചപ്പാടാണ്. പർകിൻജെ പ്രഭാവം കൊണ്ടാണ് ഇത് സംഭവിക്കുന്നത്.[6] ഏതാണ്ട് 2,100 ഇനം സ്പീഷീസുകൾ മിത-ശീതോഷ്ണ ഉഷ്ണമേഖലാ കാലാവസ്ഥകളിൽ കാണപ്പെടുന്നു. ചതുപ്പുനിലങ്ങളിൽ അല്ലെങ്കിൽ ആർദ്ര, വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് അവിടെ നിന്നും അവയുടെ ലാർവ്വകൾക്കും സമൃദ്ധമായ ആഹാരസാധനങ്ങൾ ലഭിക്കുന്നു. യൂറേഷ്യയിലും മറ്റു ചിലയിടങ്ങളിലും ചില സ്പീഷീസുകളെ "ഗ്ലോ വേംസ്" എന്ന് വിളിക്കുന്നു. പ്രാണികളുടെ സ്പീഷീസുകളിലെ വ്യത്യാസം അനുസരിച്ച് വെളിച്ചം പുറപ്പെടുവിക്കുന്നതും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലപ്പോൾ പ്രകാശം പുറപ്പെടുവിക്കുന്നത് ലാർവ്വകളോ, ഫീമെയ്ൽ ലാർവിഫോമുകളോ മുട്ടകളൊ ആയിരിക്കും. (യുകെയിൽ നിന്ന് കണ്ടെത്തിയ ഗ്ലോ വേം, ലാമ്പ്രീസ് നോക്ടിലുക്കയാണ്. അത് വളരെ എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടുന്ന പെൺവർഗ്ഗമാണ്[7][8]). അമേരിക്കയിൽ, "ഗ്ലോ വേം" ഫെൻങ്കോഡിഡീ എന്നും പരാമർശിക്കുന്നു. ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ "ഗ്ലോ വേം" ഫംഗസുകളിൽ കാണപ്പെടുന്ന ചെറുപ്രാണികളായ അരാക്നോകാംപയുടെ പ്രകാശ കിരണം വമിക്കുന്ന ലാർവ്വകളാണ്.[9] പലതരം മിന്നാമിനുങ്ങുകളുടെ സ്പീഷീസുകളിൽ ആണിനും പെണ്ണിനും പറക്കാൻ കഴിവുണ്ട്, എന്നാൽ ചില സ്പീഷീസുകളിൽ പെൺ വർഗ്ഗത്തിന് പറക്കാൻ കഴിവുകാണുന്നില്ല.[10] മിന്നാമിനുങ്ങ് പുറപ്പെടുവിപ്പിക്കുന്ന പ്രകാശത്തിന് കാരണം ലൂസിഫെറെയ്സ് ആണ്.ഓക്സിജനുമായി ചേർന്ന് ലൂസിഫെറിൻ കത്തുന്നു.ഇതിനെ ബയോ ലൂമിനെസ് എന്ന് പറയുന്നു. ജീവശാസ്ത്രംആണിൻറെ തലയിൽവലിയ രണ്ടു കണ്ണുകളും കൊമ്പുപോലുള്ള രണ്ടു സ്പർശിനികളും കാണാം. ഉരസിൽ രണ്ടു ജോടി ചിറകുകളുണ്ട്. അതിൽപുറമേയുള്ള ചിറകുകൾക്ക് അൽപം കട്ടി കൂടിയിരിക്കും. അതിനിടയിലുള്ള ചിറകുകളാണ് പറക്കാൻ ഉപയോഗിക്കുന്ന്ത്. ഉരസ്സിൽത്തന്നെ മൂന്നു ജോടിയായി ആറു കാലുകളുണ്ട്. ശരീരവും കാലുകളും പല ഖണ്ഡങ്ങൾചേർന്നുണ്ടായതാണ്. സാധാരണ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന മിന്നാമിനുങ്ങിൻറെ ശാസ്ത്ര നാമം ലാംപൈറിസ് നൊക്ടിലുക്ക (Lampyris noctiluca). ലാം പെറിഡെ കുലത്തിൽപെടുന്നു. ഇംഗ്ലീഷിൽ ഫയർഫ്ലൈ എന്നാണ് അറിയപ്പെടുന്നത്. 1885-ൽ ഡ്യൂബൊയ്സ് എന്ന ശാസ്ത്രജ്ഞനാണ് മിന്നാമിനുങ്ങുകളുടെ മിന്നും രഹസ്യം കണ്ടെത്തിയത്. മിന്നാമിന്നുകളുടെ ഉദരഭാഗത്തുള്ള ശ്വസനനാളികൾ ഘടിപ്പിക്കപ്പെട്ട കോശസമൂഹത്തിൽ ഒരുതരം പ്രോട്ടീനായ ലൂസിഫെറിൻ എന്ന രാസവസ്തുവുണ്ട്. വയറിന്റെ അടിയിൽ നിന്നുമാണവ പ്രകാശം പരത്തുന്നത്. ലൂസിഫെറിൻ (Luciferin), ലൂസിഫെറേസ് (Luciferase) എന്നീ രണ്ട് രാസവസ്തുക്കളിൽ ലൂസിഫെറിൻ ഓക്സിജനുമായി സംയോജിച്ച് പ്രകാശമുണ്ടാകുന്നു. ഈ സംയോജനത്തിൻ ഒരു രാസത്വകരമായി ലൂസിഫെറേസ് പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രകാശമുണ്ടാക്കുന്നതിൻ ജൈവപ്രഭ (Bio-Luminescence) എന്ന് പറയുന്നു. മിന്നാമിനുങ്ങിന്റെ വെട്ടം മഞ്ഞയോ ഓറഞ്ചോ ആണ്. ഈ വെട്ടം ശാസ്ത്രകാരന്മാരിന്ന് പരീക്ഷണശാലകളിൽ ഉണ്ടാക്കാറുണ്ടത്രേ! ആൺമിന്നാമിനുങ്ങുകൾ പറന്നുയരുമ്പോൾ മാത്രമാണ് പ്രകാശം പുറപ്പെടുവിക്കുന്നത്. താഴ്ന്നും പൊങ്ങിയും പറക്കുന്ന ഇവ ഉയരുമ്പോൾമാത്രം പ്രകാശം തെളിയുകയും താഴുമ്പോൾ അണയുകയും ചെയ്യുന്നു. ഇതു കാണുന്നവർക്ക് അവ എപ്പോഴും ഒരേനിലയിൽ പറക്കുകയാണെന്നേ തോന്നുകയുള്ളു. ആൺജീവി ആറു സെക്കഡ് ഇടവിട്ട് നാലഞ്ചുപ്രാവശ്യം മിന്നുമ്പോൾ പെൺപ്രാണികളിൽ ചിലത് മങ്ങൽകൂടാതെ തെളിഞ്ഞുകൊണ്ടിരിക്കുകയും മറ്റുചിലത് രണ്ടു സെക്കൻഡ് ഇടവിട്ട് രണ്ടുമൂന്നുപ്രാവശ്യം വരെ മിന്നുകയും ചെയ്യുന്നു. ആയിരത്തിലധികം ഇനം മിന്നാമിനുങ്ങുകളുണ്ട്. ചിലയിനങ്ങളിൽ പ്രായപൂർത്തിയായവ മാത്രമേ പ്രകാശം പുറപ്പെടുവിക്കുകയുള്ളു. മറ്റു ചിലതിൽ മുട്ട വിരിഞ്ഞുണ്ടായ (Larva), പ്രായപൂർത്തിയായ പ്രാണികൾ എന്നിവയെല്ലാം പ്രകാശിക്കുന്നു. പ്രകാശത്തിനു ഏറ്റക്കുറച്ചിൽ ഉണ്ടായിരിക്കുമെങ്കിലും പ്രകാശോൽപാദനത്തിൻറെ കാര്യത്തിൽ ആൺപെൺവ്യത്യാസമില്ല. ഭക്ഷണംരാതിയിൽ മാത്രം പറന്നുനടക്കുന്ന മിന്നാമിനുങ്ങുകളിൽ മുതിർന്ന മിന്നാമിനുങ്ങുകൾ ആഹാരമൊന്നും കഴിക്കാറില്ല. എന്നാൽ, ഇവയുടെ ലാർവകൾ നോൺ വെജിറ്റേറിയനുകളാണ്. ചത്ത നത്തയ്ക്കാ, ഒച്ച് മുതലായവയുടെ ചാറാണു ഭക്ഷണം. ഇരയുടെ ശരീരത്തിൽ ദഹനരസം അടങ്ങിയ ദ്രാവകം കുത്തിവച്ച് ഭാഗികമായി ദഹിച്ച ആഹാരം വലിച്ചെടുക്കുന്നു. ഉപയോഗംബ്രസീലിൽ കുടിലുകൾ രാത്രികാലത്ത് അലങ്കരിക്കാനും അവിടത്തെ സ്ത്രീകൾ തലമുടി അലങ്കരിക്കാനും ഇവയെ ഉപയോഗിച്ചിരുന്നു. സംരക്ഷണംവിവിധ കാരണങ്ങളാൽ ലോകമെമ്പാടും മിന്നാമിനുങ്ങ് ജനസംഖ്യ കുറയുന്നു. [11] മറ്റ് പല ജീവികളെയും പോലെ മിന്നാമിനുങ്ങുകളും നേരിട്ട് ഭൂവിനിയോഗ വ്യതിയാനത്തെ ബാധിക്കുന്നു (ഉദാ. ആവാസവ്യവസ്ഥയുടെ വിസ്തൃതിയും പരസ്‌പരം ബന്ധവും നഷ്ടപ്പെടുന്നു). ഇത് ഭൂമിയിലെ പരിസ്ഥിതി വ്യവസ്ഥകളിലെ ജൈവവൈവിധ്യ മാറ്റങ്ങളുടെ പ്രധാന ചാലകമാണെന്ന് തിരിച്ചറിയപ്പെടുന്നു. [12] കീടനാശിനികളും കള-കൊലയാളികളും മിന്നാമിനുങ്ങ് കുറയാൻ കാരണമാകുമെന്ന് സൂചിപ്പിച്ചിരിക്കുന്നു.[13] മിന്നാമിനുങ്ങുകൾ പുനരുൽപാദനത്തിനായി സ്വന്തം പ്രകാശത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ [14] അവ പാരിസ്ഥിതിക അളവിലുള്ള പ്രകാശത്തെക്കുറിച്ചും പ്രകാശ മലിനീകരണത്തെക്കുറിച്ചും വളരെ സംവേദിയാണ്. [14][15] മിന്നാമിനുങ്ങുകളുടെ രാത്രിയിലെ കൃത്രിമ പ്രകാശങ്ങളുടെ സ്വാധീനത്തെക്കുറിച്ച് സമീപകാലത്തെ ഒന്നിലധികം പഠനങ്ങളിലൂടെ നിരീക്ഷിക്കുന്നു.[16][17] മിന്നാമിനുങ്ങുകൾ ഊർജ്ജിതപ്രഭാവമുള്ളവയാണ് (ഇത് പ്രാണികൾക്കിടയിൽ കാണപ്പെടുന്ന അപൂർവ്വമായ ഒരു ഗുണമാണ്) മാത്രമല്ല വിദഗ്ദ്ധരല്ലാത്തവർക്കും ഇതിനെ എളുപ്പത്തിൽ കണ്ടെത്താനാകുന്നതിനാൽ പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനാൽ ഇതിനെ ഫ്ലാഗ്ഷിപ്പ് സ്പീഷീസിലുൾപ്പെടുത്തിയിരിക്കുന്നു. രാത്രികാല വന്യജീവികളിൽ പ്രകാശത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള നല്ല അന്വേഷണ മാതൃകകളായി ഇവയെ കാണുന്നു. അവയുടെ സംവേദനക്ഷമതയും പാരിസ്ഥിതിക വ്യതിയാനങ്ങളോടുള്ള ദ്രുത പ്രതികരണവും കാരണം, രാത്രിയിലെ കൃത്രിമ പ്രകാശങ്ങളുടെ ഒരു നല്ല പരിസ്ഥിതി ആരോഗ്യ സൂചകം ആയി കണക്കാക്കുന്നു. [15] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |