മാർത്ത വിക്കേഴ്സ്
മാർത്ത വിക്കേഴ്സ് (ജനനം: മാർത്ത മാൿവികാർ; മെയ് 28, 1925 – നവംബർ 2, 1971) ഒരു അമേരിക്കൻ മോഡലും നടിയുമായിരുന്നു. ആദ്യകാല ജീവിതംമിഷിഗണിലെ ആൻ ആർബറിൽ മാർത്ത മാക് വികാർ എന്ന പേരിലാണ് വിക്കേഴ്‌സ് ജനിച്ചത്. പിതാവ് ഒരു ഓട്ടോമൊബൈൽ ഡീലറായിരുന്നു. ഒരു മോഡലായും കവർ ഗേളായും അവർ തന്റെ കരിയർ ആരംഭിച്ചു.[1][2] പിതാവ് കാലിഫോർണിയയിലെ ബർബാങ്കിലെ ഒരു ഏജൻസിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ കുടുംബം ഹോളിവുഡിലേക്ക് താമസം മാറി. അന്ന് വിക്കേഴ്സിന് 15 വയസ്സായിരുന്നു.[3] സിനിമഫ്രാങ്കെൻസ്റ്റൈൻ മീറ്റ്സ് ദ വുൾഫ് മാൻ (1943) എന്ന ചിത്രത്തിലെ ഒരു ചെറിയ അപ്രധാന ഭാഗമായിരുന്നു വിക്കേഴ്സ് അവതരിപ്പിച്ച ആദ്യ ചലച്ചിത്ര വേഷം.[4] 1940 കളുടെ തുടക്കത്തിൽ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത അവർ ആദ്യം യൂണിവേഴ്സൽ സ്റ്റുഡിയോയിലും പിന്നീട് RKO പിക്ചേഴ്സിലുമാണ് ജോലി ചെയ്തത്. തുടർന്ന് വാർണർ ബ്രദേഴ്‌സിലേക്ക് പോയ വിക്കേർസിന്, അവർ താര പരിവേഷം നൽകുകയും കുടുംബപ്പേര് 'വിക്കേഴ്‌സ്' എന്ന് പുനഃക്രമീകരിക്കുകയും ചെയ്തു. അവിടെ അവർ അവതരിപ്പിച്ച വേഷത്തിൽ ദി ബിഗ് സ്ലീപ്പിലെ (1946) ലോറൻ ബേകാൾ അവതരിപ്പിച്ച കഥാപാത്രത്തിൻറെ മയക്കുമരുന്നിന് അടിമയും, വേശ്യാവൃത്തിക്കാരിയായ കാർമെൻ സ്റ്റേൺവുഡിന്റെ വേഷം ഉൾപ്പെടുന്നു. അവലംബം
|