മാൻഹാട്ടൻ
ന്യൂയോർക്ക് നഗരത്തിന്റെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരഭാഗമാണ് മാൻഹാട്ടൻ. ന്യൂയോർക്കിലെ അഞ്ച് ഉപഭരണപ്രദേശങ്ങളിൽ (ബറോകൾ) വിസ്തീർണത്താൽ ഏറ്റവും ചെറുതാണ് ഇത്. മാൻഹാട്ടൻ ബറോയുടെ സിംഹഭാഗവും ഹഡ്സൻ നദിയുടെ നദീമുഖത്തായി സ്ഥിതി ചെയ്യുന്ന മാൻഹാട്ടൻ ദ്വീപാണ്. പുരാതനകാലത്ത് റെഡ് ഇന്ത്യക്കാർ നിവസിച്ചിരുന്ന ഈ ഭൂവിഭാഗം യൂറോപ്യന്മാരുടെ വരവോടെ ആദ്യം ഡച്ചുകാരുടെ കയ്യിലായി. മാൻഹാട്ടൻ ദ്വീപിൽ നിർമിച്ച ആംസ്റ്റർഡാം കോട്ട കേന്ദ്രമാക്കി ഭരിച്ചിരുന്ന ഡച്ച് കോളനി പിന്നീട് ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയായിരുന്നു. ന്യൂയോർക്കിനെ ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കപ്പെട്ടു വരുമ്പോൾ[1] അമേരിക്കയുടെ സാമ്പത്തിക സാംസ്കാരിക കേന്ദ്രമായി മാൻഹാട്ടനെ കണക്കാക്കാറുണ്ട്[2]. അമേരിക്കയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്', നാസ്ഡാക്ക്' എന്നിവ ഉൾപ്പെടുന്ന പ്രസിദ്ധ സാമ്പത്തിക കേന്ദ്രം വാൾ സ്ട്രീറ്റ് ഇവിടെയാണ്. കൂടാതെ ന്യൂയോർക്ക് നഗരത്തിന്റെ ഭരണകെന്ദ്രവും ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനവും മാൻഹാട്ടനിലാണ്.
അവലംബം
|