മാരിസ ടോമി
മാരിസ ടോമി (/toʊˈmeɪ/, Italian: [toˈmɛi]; ജനനം ഡിസംബർ 4, 1964)[1] ഒരു അമേരിക്കൻ നടിയാണ്. അക്കാദമി അവാർഡും ബാഫ്‌റ്റ അവാർഡിനുള്ള നാമനിർദ്ദേശങ്ങളും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും മൂന്ന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. ആസ് ദ വേൾഡ് ടേൺസ് എന്ന ടെലിവിഷൻ പരമ്പരയിലെ തന്റെ പ്രവർത്തനത്തെത്തുടർന്ന്, 1987 ൽ ദി കോസ്ബി ഷോയുടെ ഉപോത്പന്നമായ എ ഡിഫറന്റ് വേൾഡ് എന്ന പരമ്പരയിലെ അഭിനേതാവായി. ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷം 1992 ൽ മൈ കസിൻ വിന്നി എന്ന ഹാസ്യചിത്രത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്തു. ഇൻ ദി ബെഡ്‌റൂം (2001), ദി റെസ്‌ലർ (2008) എന്നിവയിലെ വേഷങ്ങൾക്ക് രണ്ട് അധിക അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങളും ലഭിച്ചു. വാട്ട് വിമൻ വാണ്ട് (2000), ആംഗർ മാനേജ്‌മെന്റ് (2003), വൈൽഡ് ഹോഗ്സ് (2007), പേരന്റൽ ഗൈഡൻസ് (2012) എന്നിവയുൾപ്പെടെ നിരവധി വിജയകരമായ സിനിമകളിൽ ടോമി പ്രത്യക്ഷപ്പെട്ടു. മറ്റു ചിത്രങ്ങളിൽ അൺടേംഡ് ഹാർട്ട് (1993), ഒൺലി യു (1994), ദി പേപ്പർ (1994), അൺഹൂക്ക് ദ സ്റ്റാർസ് (1996), സ്ലംസ് ഓഫ് ബെവർലി ഹിൽസ് (1998), ബിഫോർ ദ ഡെവിൾ നോസ് യു ആർ ഡെഡ് (2007), സൈറസ് (2010), ലവ് ഈസ് സ്ട്രേഞ്ച് (2014), ദി ബിഗ് ഷോർട്ട് (2015), ദി ഫസ്റ്റ് പർജ് (2018) തുടങ്ങിയ ഉൾപ്പെടുന്നു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ആന്റി മേയെ അവതരിപ്പിച്ച മാരിസ ടോമി, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016), സ്പൈഡർമാൻ: ഹോംകമിംഗ് (2017), അവഞ്ചേഴ്‌സ്: എൻഡ് ഗെയിം (2019), സ്‌പൈഡർമാൻ: ഫാർ ഫ്രം ഹോം (2019) എന്നിവയിലും വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ടോമി നാടകങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് നേക്കഡ് ഏഞ്ചൽസ് തിയറ്റർ കമ്പനിയുമായി ബന്ധപ്പെട്ടിരുന്ന അവർ ഡോട്ടേഴ്‌സ് (1986), വെയ്റ്റ് അപ് ഡാർക്ക് (1998), ടോപ്പ് ഗേൾസ് (2008) തുടങ്ങിയ നാടകങ്ങളിൽ അഭിനയിക്കുകയും ഇതിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ട്രാമാ ഡെസ്ക് അവാർഡിന് നാമനിർദേശം ലഭിക്കുകയും ദ റിയലിസ്റ്റിക് ജോൺസസ് (2014) എന്ന നാടകത്തിലെ വേഷത്തിന് പ്രത്യേക ഡ്രാമാ ഡെസ്ക് അവാർഡ് ലഭിക്കുകയും ചെയ്തു. ആദ്യകാലംന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിനിൽ ഇംഗ്ലീഷ് അദ്ധ്യാപികയായ അഡ്‌ലെയ്ഡ് "ആഡി" (മുമ്പ്, ബിയാഞ്ചി), വിചാരണ അഭിഭാഷകനായ ഗാരി എ. ടോമി എന്നിവരുടെ പുത്രിയായി മാരിസ ടോമി ജനിച്ചു.[2][3] ആദം ടോമി അവളുടെ ഇളയ സഹോദരനും നടനുമാണ്. പിതാവിന്റ വഴിയിലുള്ള മുത്തശ്ശീമുത്തശന്മാരുടെ പരിചരണത്തിലാണ് അവൾ ഭാഗികമായി വളർന്നത്.[4] ഇറ്റാലിയൻ വംശജരായ ടോമിയുടെ മാതാപിതാക്കളിൽ പിതാവിന്റെ പൂർവ്വികർ ടസ്കനി, കാലാബ്രിയ, കാമ്പാനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും; മാതാവിന്റെ പൂർവ്വികർ ടസ്കനി, സിസിലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.[5][6] 1982 ൽ എഡ്വേഡ് ആർ. മുറോ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി.[7][8] ടോമി വളർന്നത് ബ്രൂക്ലിനിലെ മിഡ്‌വുഡ് പരിസരത്താണ്.[9] അവിടെ ആയിരിക്കുമ്പോൾ, ബ്രോഡ്‌വേ നാടകങ്ങളിലേയ്ക്ക് അവൾ ആകർഷിക്കപ്പെടുകയും അവളുടെ നാടകപ്രേമികളായ മാതാപിതാക്കൾ അവളെ അഭിനയം ഒരു കരിയർ ആയി തെരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്തു. ആൻഡ്രീസ് ഹഡ്ഡെ ജൂനിയർ ഹൈസ്കൂളിൽ, ഒരു സ്കൂൾ നിർമ്മാണമായ ‘ഹൌ ടു സക്സീഡ് ഇൻ ബിസിനസ് വിതൌട്ട് റിയലി ട്രൈയിംഗ്’ എന്ന പുസ്തകത്തിന്റെ നാടകരൂപത്തിൽ ഹെഡി ലാറൂവിന്റെ വേഷം അവതരിപ്പിച്ചു. 1982 ൽ എഡ്വേഡ് ആർ. മുറോ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ബോസ്റ്റൺ സർവ്വകലാശാലയിൽ ഒരു വർഷം പഠിച്ചു.[10] അവലംബം
|