മാരി ടാഗ്ലിയോണി
റൊമാന്റിക് ബാലെ കാലഘട്ടത്തിലെ സ്വീഡിഷ് ബാലെ നർത്തകിയായിരുന്നു മാരി ടാഗ്ലിയോണി കോംടെസെ ഡി വോയിസിൻസ്, (23 ഏപ്രിൽ 1804 - 22 ഏപ്രിൽ 1884). റൊമാന്റിക് ബാലെയുടെ ഏറ്റവും പ്രശസ്തമായ ബാലെരിനകളിൽ ഒരാളായിരുന്ന അവർ യൂറോപ്യൻ നൃത്തചരിത്രത്തിലെ ഒരു പ്രധാന നർത്തകിയായിരുന്നു. പ്രധാനമായും ലണ്ടനിലെ ഹെർ മജസ്റ്റി തിയേറ്ററിലും പാരീസ് ഓപ്പറ ബാലെയിലെ തിയറ്റർ ഡി എൽ അക്കാഡമി റോയൽ ഡി മ്യൂസിക്കിലും നൃത്തം അവതരിപ്പിച്ചിരുന്നു. Pointe പോയിന്റ് ചുവടിൽ നൃത്തം ചെയ്യുന്ന ആദ്യത്തെ ബാലെരിന എന്ന ബഹുമതിയും (സ്ഥിരീകരിച്ചിട്ടില്ലെങ്കിലും) ലഭിച്ചു. മുൻകാലജീവിതംഇറ്റാലിയൻ നൃത്തസംവിധായകൻ ഫിലിപ്പോ ടാഗ്ലിയോണി, സ്വീഡിഷ് ഓപ്പറ ഗായിക ക്രിസ്റ്റോഫർ ക്രിസ്റ്റ്യൻ കാർസ്റ്റന്റെയും പോളിഷ് ഓപ്പറ ഗായികയും നടിയുമായ സോഫി സ്റ്റെബ്നോവ്സ്കയുടെ മാതൃവഴിയിലെ കൊച്ചുമകളായ സ്വീഡിഷ് ബാലെ നർത്തകി സോഫി കാർസ്റ്റൺ എന്നിവർക്ക് സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ് ടാഗ്ലിയോണി ജനിച്ചത്. അവളുടെ സഹോദരൻ പോൾ (1808–1884) ഒരു നർത്തകനും സ്വാധീനമുള്ള നൃത്തസംവിധായകനുമായിരുന്നു. അവർ തങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ തന്നെ ഒരുമിച്ച് നൃത്തം അവതരിപ്പിച്ചു.[1] വിവാഹം1832 ജൂലൈ 14 ന് ടാഗ്ലിയോണി കോംടെ അഗസ്റ്റെ ഗിൽബെർട്ട് ഡി വോയിസിൻസുമായി വിവാഹം കഴിച്ചു. പക്ഷേ 1836-ൽ വേർപിരിഞ്ഞു. പിന്നീട് യൂജിൻ ഡെസ്മാറസ് എന്ന ആത്മാർത്ഥതയുള്ള ആരാധകനുമായി പ്രണയത്തിലായി. 1836-ൽ ഡെസ്മാറസും ടാഗ്ലിയോണിയും ഒരു കുട്ടിക്ക് ജന്മം നൽകി (നിയമാനുസൃതമല്ലാത്ത). മൂന്ന് വർഷത്തിന് ശേഷം ഡെസ്മാറസ് ഒരു വേട്ടയ്ക്കിടയിലെ അപകടത്തിൽ മരിച്ചു. 1842-ൽ അവൾ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. ജനന സർട്ടിഫിക്കറ്റിൽ പിതാവിനെ ഗിൽബെർട്ട് ഡി വോയിസിൻസ് എന്ന് പറഞ്ഞിട്ടും പിതാവ് ആരാണെന്ന് അറിയില്ല. ജോർജ്‌സ് ഗിൽബെർട്ട്, യൂജെനി-മാരി-എഡ്വിജ് എന്നിവരായിരുന്നു ടാഗ്ലിയോണിയുടെ മക്കളുടെ പേരുകൾ.[2] പരിശീലനംടാഗ്ലിയോണി വളരെ ചെറുപ്പത്തിൽ തന്നെ കുടുംബത്തോടൊപ്പം വിയന്നയിലേക്ക് മാറി. അവിടെ ജീൻ-ഫ്രാങ്കോയിസ് കൂലന്റെയും അവളുടെ പിതാവിന്റെയും നിർദ്ദേശപ്രകാരം ബാലെ പരിശീലനം ആരംഭിച്ചു. വിയന്നയിലെ കോർട്ട് ഓപ്പറയിൽ ഫിലിപ്പോയെ ബാലെ മാസ്റ്ററായി നിയമിച്ച ശേഷം മാരി ഹബ്സ്ബർഗ് തലസ്ഥാനത്ത് അരങ്ങേറ്റം നടത്തുമെന്ന് തീരുമാനമുണ്ടായിരുന്നു. മാരി കൊലോണിനൊപ്പം പരിശീലനം നേടിയിട്ടുണ്ടെങ്കിലും, അവളുടെ വിദ്യാനൈപുണ്യം വിയന്നീസ് പ്രേക്ഷകരെ ആകർഷിക്കുന്ന നിലവാരത്തിലായിരുന്നില്ല. അവിടെ 100 നകത്ത് സ്ഥാനത്തെത്താൻ അവളുടെ പിതാവ് മകൾക്കായി ആറുമാസത്തെ കഠിനമായ പരിശീലനം നടത്തി. പരിശീലനം ദിവസവും നടത്തുകയും രാവിലെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതുമായ വ്യായാമങ്ങൾ അവളുടെ കാലുകളിൽ കേന്ദ്രീകരിച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിക്കൂർ അടങ്ങുന്ന അഡാഗിയോ ചലനങ്ങളെ കേന്ദ്രീകരിച്ച് ബാലെയിലെ പോസുകൾ പരിഷ്കരിക്കാൻ സഹായിക്കുന്നതുമായിരുന്നു. ടാഗ്ലിയോണിയുടെ പുറകുവശം വൃത്താകൃതിയിലായതിനാൽ അത് അവളെ മുന്നോട്ട് ചായാൻ കാരണമായി. ചലനത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ച് അവളുടെ ശക്തി വികസിപ്പിച്ചുകൊണ്ട് അവളുടെ ശാരീരിക പരിമിതികൾ മറച്ചുവെക്കാൻ അവൾ കഠിനമായി പരിശ്രമിച്ചു. ബ്രാവുറ തന്ത്രങ്ങളിലും പൈറൗട്ടുകളിലും കുറച്ചുകൊണ്ട് ടാഗ്ലിയോണി തന്റെ ആകൃതിയിലും രൂപത്തിലും പ്രേക്ഷകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പിതാവിന്റെ നിർദ്ദേശത്തിൽ ചുവടുകളും ചലനങ്ങളും ക്രമീകരിച്ചുകൊണ്ട് "ലാ റിസപ്ഷൻ ഡി ജീൻ ജീൻ നിംഫെല കോർ ഡി ടെർപ്സിക്കോർ" എന്ന നൃത്തത്തിൻറെ തലക്കെട്ടിലാണ് വിയന്നയിൽ, മാരി തന്റെ ആദ്യ ബാലെ നൃത്തം ചെയ്തത്.[3] കരിയർ![]() പാരീസ് ഓപെറയിൽ ചേരുന്നതിനുമുമ്പ്, ടാഗ്ലിയോണി മ്യൂണിക്കിലും സ്റ്റട്ട്ഗാർട്ടിലും നൃത്തം ചെയ്തു. 23 ആം വയസ്സിൽ മറ്റൊരു ബാലെയിൽ അരങ്ങേറ്റം കുറിച്ചു. അവളുടെ അച്ഛൻ സംവിധാനം ചെയ്ത "ലാ സിസിലിയൻ" എന്ന ബാലെനൃത്തത്തിലൂടെ അവളുടെ ബാലെ ജീവിതം ആരംഭിച്ചു. പാരീസ് ഒപെറയിൽ ഒരു ടാഗ്ലിയോണി പിതാവിനോടൊപ്പം പ്രശസ്തിയിലേക്ക് ഉയർന്നു. അവളുടെ പിതാവ് അവർക്കായി ലാ സിൽഫൈഡ് (1832) ബാലെ സൃഷ്ടിച്ചു. ടാഗ്ലിയോണിയുടെ കഴിവുകളുടെ ഒരു ഷോകേസ് ആയി രൂപകൽപ്പന ചെയ്ത, നൃത്തം എൻ പോയിന്റിൽ ഒരു സൗന്ദര്യാത്മക യുക്തി ഉണ്ടായിരുന്ന ആദ്യത്തെ ബാലെ ആയിരുന്നു. കേവലം ഒരു കായികാഭ്യാസിയെപ്പോലുള്ള അടവ് മാത്രമായിരുന്നില്ല പലപ്പോഴും 1820 കളുടെ അവസാനത്തിൽ നർത്തകരുടെ സമീപനം പോലെ മര്യാദയില്ലാത്ത ചലനങ്ങളും സാഹസങ്ങളും ഉൾപ്പെട്ടിരുന്നു.[4] അവലംബം
ഉറവിടങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
|