മായി മസ്രി
പലസ്തീനിയൻ സിനിമാ നിർമ്മാതാവാണ് മായി മസ്‌രി (English: Mai Masri (ജനനം April 2, 1959 അറബി: مي المصري) ഒമ്പതു സിനിമകളുടെ ഡയറക്ടറാണ് മായി..[1] ജനനം1959 ഏപ്രിൽ രണ്ടിന് അമ്മാനിലെ ജോർദാനിൽ ജനിച്ചു.[2] പലസ്തീനിലെ നബ്ലുസിൽ നിന്നുള്ള മുനീബ് മസ്‌രിയുടെയും അമേരിക്കയിലെ ടെക്‌സാസ് സ്വദേശിനിയായ മാതാവിന്റെയും മകളായി ജനിച്ചു. മസ്രി വളർന്നത് ബെയ്‌റൂത്തിലാണ്. ജീവിതത്തിന്റെ പ്രധാനഭാഗവും ചിലവയിച്ചത് അവിടെയായിരുന്നു. 1981ൽ സാൻഫ്രാൻസിസ്‌കോ സ്‌റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. പഠന ശേഷം ബെയ്‌റൂത്തിലേക്ക് തന്നെ തിരിച്ചു പോയി സിനിമാ നിർമ്മാണത്തിൽ സജീവമായി. [3] വ്യക്തി ജീവിതം1982ൽ ലെബനാൻ സിനിമാ നിർമ്മാതാവായ ജീൻ ചാമൗൻ എന്നയാളെ പരിചയപ്പെട്ടു. ഇരു വരും ചേർന്ന് നിരവധി സിനിമകൾ നിർമ്മിച്ചു. 1986ൽ ഇവർ തമ്മിൽ വിവാഹിതരായി. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. പ്രധാന സിനിമകൾപശ്ചിമേഷ്യയിലെ പ്രത്യേകിച്ച് ഫലസ്തീൻ ജീവിതങ്ങൾ ആസ്പദമാക്കിയുള്ള സിനിമകളാണ് ഇവർ നിർമ്മിച്ചത്.
അവലംബം
|