Share to: share facebook share twitter share wa share telegram print page

മായ

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ഭാരതീയ വേദാന്തം പ്രപഞ്ചത്തിനു നല്കുന്ന വ്യാഖ്യാനത്തിലെ മുഖ്യസങ്കല്പങ്ങളിൽ ഒന്ന്. പരമതത്വമായ ബ്രഹ്മത്തിനു മാത്രമേ യഥാർഥമായ അസ്തിത്വമുള്ളു എന്നതാണ് ഭാരതീയ ദർശനങ്ങളിലെ സാമാന്യമായ നിഗമനം. എങ്കിലും അസംഖ്യം ഗോചരവസ്തുക്കൾ അടങ്ങിയ പ്രപഞ്ചം നിലനില്ക്കുന്നുവെന്ന തോന്നൽ ഉളവാക്കുന്ന ഒരവസ്ഥയാണ് മായ. പ്രപഞ്ചവും അതിലെ എണ്ണമറ്റ വസ്തുക്കളും ഉണ്ടെന്ന മിഥ്യാബോധം വ്യക്തിയുടെ ആത്മാവിൽ ജനിപ്പിക്കുന്നതെന്തോ അതാണ് മായ എന്നു മാത്രമേ അതിനെ നിർവചിക്കാൻ കഴിയൂ. സത് എന്നോ അസത് എന്നോ നിഷ്കൃഷ്ടമായി പറയാൻ കഴിയാത്ത ഒന്നാണ് മായ. അതിനെ പ്രത്യേകമായി നിർവചിക്കാനും സാധ്യമല്ല. പ്രപഞ്ചത്തെക്കുറിച്ചുള്ള മിഥ്യാബോധം നിലനില്ക്കുന്നിടത്തോളം കാലം മായയും ഉണ്ട് . അതിനപ്പുറം അതിനു നിലനില്പില്ല. മായ ബ്രഹ്മത്തിൽനിന്ന് വിഭിന്നമായ ഒരു യാഥാർഥ്യമല്ല എന്നർഥം. വ്യക്തിയുടെ ആത്മാവിനെ ബാധിക്കുന്ന അവിദ്യയാണ് അതിന്റെ ഈ ആപേക്ഷികമായ നില.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya