മാനുവൽ ബ്ലം
മാനുവൽ ബ്ലം (കാരക്കാസ്, 26 April 1938) 1995ൽ ടൂറിങ്ങ് അവാർഡ് നേടിയ വെനെസ്വേലക്കാരനായ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. കമ്പ്യൂട്ടേഷണൽ കോമ്പ്ലക്സിറ്റി തിയറിക്ക് അടിസ്ഥാനമിടുകയും ഈ തിയറി ക്രിപ്റ്റോഗ്രാഫിയിൽ ഉപയോഗിക്കാനും പ്രോഗ്രാം ചെക്കിങ്ങ് നടത്താനും സംഭാവനകൾ നൽകുകയും ചെയ്തു. [2][3][4][5][6][7][8] വിദ്യാഭ്യാസംബ്ലം എംഐറ്റിയിലാണ് പഠിച്ചത്. അവിടെവെച്ച് 1959ൽ ബാച്ചിലേഴ്സ് ഡിഗ്രിയും 1961ൽ ഇഇസിഎസ് ൽ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കി. മാർവിൻ മിൻസ്ക്കിയുടെ മേൽനോട്ടത്തിൽ പിഎച്ച്ഡിയും സ്വന്തമാക്കി. [1][7] പ്രവൃത്തി1999 വരെ കാലിഫോർണിയ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ പ്രൊഫസറായി ജോലി ചെയ്തു. 2002ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാഡമി ഓഫ് സയൻസസിലേക്ക് തെരഞ്ഞടിക്കപ്പെട്ടു. അദ്ദേഹം നിലവിൽ കാർനെഗി മെല്ലൺ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിലെ പ്രൊഫസറാണ്. അദ്ദേഹത്തിന്റെ ഭാര്യ ലെനോർ ബ്ലമ്മും [9] മകൻ അവ്രിം ബ്ലമ്മും കമ്പ്യൂട്ടർ സയൻസിൽ പ്രൊഫസർമാരാണ്. ഗവേഷണംഅറുപതുകളിൽ അദ്ദേഹം ഭൗതിക യന്ത്രമാതൃകകളിൽ നിന്നും വ്യത്യസ്തമായ axiomatic complexity theory വികസിപ്പിച്ചെടുത്തു. ഈ സിദ്ധാന്തം ഗോഡെൽ നമ്പറിംഗ്സ്, ബ്ലം ആക്സിയോൺസ് എന്നിവയിൽ അധിഷ്ഠിതമായിരുന്നു. എങ്കിൽപ്പോലും ഈ സിദ്ധാന്തം കമ്പ്രഷൺ സിദ്ധാന്തം, ഗ്യാപ്പ് സിദ്ധാന്തം, ഹോണെസ്റ്റി സിദ്ധാന്തം, ബ്ലം സ്പീഡ്അപ്പ് സിദ്ധാന്തം പോലെയുള്ള ഭൗതികമായ ഫലങ്ങൾ നൽകുന്ന ഏതെങ്കിലും യന്ത്രമാതൃകകളെ അടിസ്ഥാനമാക്കിയില്ല. ടെലിഫോണിനു മുകളിൽ നാണയം എറിയുന്നതിനു വേണ്ടിയുള്ള ഒരു പ്രോട്ടോക്കോൾ, മദ്ധ്യത്തിന്റെ മദ്ധ്യം, ബ്ലം ബ്ലം ഷബ് സ്യൂഡോറാൻഡം നമ്പർ ജനറേറ്റർ, ബ്ലം-ഗോൾഡ് വാസ്സർ ക്രിപ്റ്റോസിസ്റ്റം തുടങ്ങി അടുത്തകാലത്തുള്ള കാപ്ച്ചകൾ വരെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ഉൾക്കൊള്ളുന്നു. [10] ബ്ലം അറിയപ്പെടുന്നത് അനേകം പ്രമുഖ ഗവേഷകരുടെ നിർദ്ദേശകനായാണ്. അദ്ദേഹത്തിന്റെ പിഎച്ച്ഡി വിദ്യാർദ്ധികളിൽ ഇവരാണ്: ലിയോനാനാർഡ് അഡൽമാൻ, ഷഫി ഗോൾഡ്‌വസ്സർ, റസ്സൽ ഇമ്പാഗ്ലിയാസ്സോ, സില്വിയോ മികാലി, ഗാരി മിൽനെർ, മോണി നൗർ, സ്റ്റീഫൻ റൂഡിച്ച്, മൈക്കൽ സിപ്സർ, റോണിറ്റ് രുബിൻഫെൽഡ്, ഉമേഷ് വസിറാണി, വിജയ് വസിറാണി, ലൂയിസ് വോൺ അഹ്ൻ, റയാൻ വില്ല്യുംസ്. [1] അവലംബം
|