മഹാത്മാ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജ്, ജംഷദ്‌പൂർ
1961-ൽ ഇന്ത്യയിലെ ഝാർഖണ്ഡിലെ ജംഷഡ്പൂരിൽ സ്ഥാപിതമായ ഒരു മെഡിക്കൽ കോളേജാണ് എംജിഎം മെഡിക്കൽ കോളേജ് എന്നും അറിയപ്പെടുന്ന മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജ്. പൂർണമായും സർക്കാർ നടത്തുന്ന ഝാർഖണ്ഡിലെ ആറ് മെഡിക്കൽ കോളേജുകളിൽ ഒന്നാണിത്. ജാർഖണ്ഡിലെ ആറ് കോളേജുകളിൽ രണ്ടാമത്തെ പ്രധാന കോളേജാണിത്. ചരിത്രംആരംഭ കാലത്ത് ബിഹാർ സംസ്ഥാനത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജായിരുന്ന ഇത് 1977ൽ സർക്കാർ ഏറ്റെടുത്തു. 2000 നവംബർ 15 മുതൽ പുതുതായി വേർപിരിഞ്ഞ ജാർഖണ്ഡ് സംസ്ഥാനത്തിന് കീഴിലായി. മുമ്പ് ഈ കോളേജ് റാഞ്ചിയിലെ റാഞ്ചി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു. 2009 ഓഗസ്റ്റ് 12-ന് ചൈബാസയിലെ കോൽഹാൻ സർവ്വകലാശാലയുടെ തുടക്കം മുതൽ, കോളേജ് അതിന്റെ അഫിലിയേഷന് കീഴിലാണ് പ്രവർത്തിക്കുന്നത്. സ്ഥാനംഇന്ത്യയിലെ ഉരുക്ക് നഗരമായ ജംഷഡ്പൂരിലാണ് എംജിഎം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. കോളേജ് ആരംഭിക്കുമ്പോൾ, നഗരമധ്യത്തിൽ നിന്ന് 6 കിലോമീറ്റർ അകലെ, ഡാൽമ റേഞ്ചിന്റെ താഴ്‌വരയിലായിരുന്നു അത്. അടുത്ത് നെൽവയലുകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. കാലക്രമേണ, നഗരം വികസിച്ചു. കോളേജിന്റെ ആശുപത്രി സക്‌ചിയിലാണ്. പ്രവേശനംനാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ് പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്. കോഴ്സുകൾവാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ ഇവയാണ്: ബിരുദംബിരുദാനന്തര ഡിപ്ലോമ
ബിരുദാനന്തര ബിരുദം
അഫിലിയേഷനുകൾമെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോളേജ് [1] നിലവിൽ കോൽഹാൻ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ
അവലംബം
പുറം കണ്ണികൾ |