മസീഹുദ്ദജ്ജാൽമുസ്ലിംകൾ പൊതുവെ ലോകാവസാനവുമായി ബന്ധപ്പെട്ട് വിശ്വസിക്കുന്ന ഒന്നാണ് മസീഹുദ്ദജ്ജാൽ (ഭാഷാർത്ഥം :വ്യാജ മിശിഹ)അറബി: المسيح الدجّال ; സുറിയാനി: ܡܫܝܚܐ ܕܓܠܐ എന്ന ദുഷ്ടശക്തിയുടെ ആഗമനം. ദജ്ജാൽ പുറപ്പെടുന്ന സ്ഥലം വ്യത്യസ്തമായി പറയപ്പെട്ടിട്ടുണ്ടെങ്കിലും, സിറിയക്കും ഇറാഖിനുമിടയിൽ നിന്നാണ് എന്ന് പൊതുവായി വിശ്വസിക്കപ്പെടുന്നു. ക്രിസ്ത്യൻ വിശ്വാസത്തിലെ അന്തിക്രിസ്തുവുമായി താരതമ്യപ്പെടുത്താവുന്ന ഒന്നായി ദജ്ജാൽ വിലയിരുത്തപ്പെടുന്നു.[1] ദജ്ജാലിന്റെ ആഗമനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അവന്റെ രൂപവും ഭാവവുമൊക്കെ വിവരിക്കുന്ന ഒട്ടേറെ ഹദീസുകൾ ബുഖാരി, മുസ്ലിം, അബുദാവൂദ്, ഇബ്നുമാജ, തിര്മി്ദി തുടങ്ങി ഏതാണ്ടെല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും കാണാം.[2] ദജ്ജാൽ വധംമഹ്ദി യുടെ ഭരണകാലത്തായിരിക്കും മസിഹ്ദ ജ്ജാൽ (ഭാഷാർത്ഥം :വ്യാജ മിശിഹാ )അഥവാ അന്തിക്രിസ്തുവിന്റെ ആഗമനമുണ്ടാവുക.കപട മിശിഹാ യുടെ കെണിയിൽ നിന്ന് ലോകരെ രക്ഷിക്കാൻ വേണ്ടി ഇസാ (യേശുവിന്റെ ആരാമിക് -അറബി നാമം )വീണ്ടും ഭൂമിയിലേക്ക് വരും.യേശു ആകാശരോഹണം ചെയ്യപ്പെട്ടു എന്നതാണ് മുസ്ലിം വിശ്വാസം.ദജ്ജാലിനെ ലുദ്ദ് നഗരത്തിന്റെ കവാടത്തിൽ (പ്രവാചക കാലത്ത്ഇപ്പോൾ ഇസ്രായേലിലെ ബെൻ ഗുറിയോൺ എയർപോർട്ട് സ്ഥിതിചെയ്യുന്ന സ്ഥലമാണ് ലുദ്ദ് നഗര കവാടം)വച്ചു ആയിരിക്കും ഇസാ വധിക്കുക, അപ്പോൾ അവൻ യാത്രയ്ക്ക് വേണ്ടി പുറപ്പെടുകയായിരിക്കും .എന്നാണ് ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപനം.[4]
(–hadith: സഹീഹ് മുസ്ലിം 2937 a) ദജ്ജാൽ:ഭാഷാർത്ഥംവ്യാജം, വഞ്ചന എന്നീ അർത്ഥങ്ങൾ വരുന്ന ദജല എന്ന പദത്തിന്റെ വിശേഷണോത്തമരൂപമാണ് ദജ്ജാൽ (അറബി: دجال) എന്നത്. മിശിഹ എന്നർത്ഥമുള്ള മസീഹ് എന്ന പദത്തോട് ദജ്ജാൽ എന്ന് ചേരുന്നതോടെ വ്യാജമിശിഹ, ചതിയൻ മിശിഹ എന്നീ അർത്ഥങ്ങൾ ലഭിക്കുന്നു. അന്തി കൃസ്തു ത്രീ ത്വത്തിൽ വിശ്വസിക്കുന്ന കുരിശ് വിഭാഗം. ദജ്ജാൽ : ഒരു സമൂഹമാണ് . അവലംബം
|