മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ
മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ (മാസ് ജനറൽ അല്ലെങ്കിൽ MGH) മസാച്യുസെറ്റ്സിലെ ബോസ്റ്റൺ നഗരത്തിലെ വെസ്റ്റ് എൻഡ് പരിസരത്ത് സ്ഥിതിചെയ്യുന്ന ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ യഥാർത്ഥവും ബൃഹത്തായതുമായ അദ്ധ്യാപന ആശുപത്രിയാണ്. 999 കിടക്കകളുടെ ശേഷിയുള്ള ഇത് അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും പഴക്കമുള്ള ജനറൽ ആശുപത്രിയാണ്.[4] ബ്രിഗാം ആന്റ് വിമൻസ് ഹോസ്പിറ്റലിനോടൊപ്പംചേർന്ന് ഇത് മസാച്യുസെറ്റ്സിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ദാതാക്കളായ മാസ് ജനറൽ ബ്രിഗാമിന്റെ (മുമ്പ് പാർട്‍ണേർസ് ഹെൽത്ത് കെയർ എന്നറിയപ്പെട്ടിരുന്നു) രണ്ട് സ്ഥാപക അംഗങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി അധിഷ്ഠിത ഗവേഷണ പരിപാടി നടത്തുന്ന മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിന് 2019 ൽ ഒരു ബില്യൺ ഡോളറിലധികം വാർഷിക ഗവേഷണ ബജറ്റുണ്ടായിരുന്നു. യുഎസ് ന്യൂസ്, വേൾഡ് റിപ്പോർട്ട് എന്നിവയുടെ അവലോകനപ്രകാരം ഇത് നിലവിൽ അമേരിക്കയിലെ ആറാം സ്ഥാനത്തുള്ള മികച്ച ആശുപത്രിയായി റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.[5] ചരിത്രം1811 ൽ[2] സ്ഥാപിതമായ യഥാർത്ഥ ആശുപത്രി രൂപകൽപ്പന ചെയ്തത് പ്രശസ്ത അമേരിക്കൻ ആർക്കിടെക്റ്റ് ആയിരുന്ന ചാൾസ് ബൾഫിഞ്ചാണ്.[6] പെൻസിൽവാനിയ ഹോസ്പിറ്റലും (1751) ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയൻ ഹോസ്പിറ്റലിന്റെ മുൻഗാമിയായ ന്യൂയോർക്ക് ഹോസ്പിറ്റലും (1771) മാത്രമാണ് അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും പഴയ ജനറൽ ആശുപത്രിയായ ഇതിനേക്കാൾ പഴക്കമുള്ള മറ്റ് രണ്ട് ആശുപത്രികൾ.[7] ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ അനാട്ടമി ആൻഡ് സർജറി പ്രൊഫസർ ജോൺ വാറൻ മെഡിക്കൽ സ്കൂളിനെ ബോസ്റ്റണിലേക്ക് മാറ്റുന്ന പദ്ധതിയ്ക്ക് നേതൃത്വം നൽകി. ജെയിംസ് ജാക്സണിനൊപ്പം എഡിൻബർഗ് മെഡിക്കൽ സ്കൂളിലെ ഒരു ബിരുദധാരിയായ ജോൺ വാറന്റെ മകൻ ജോൺ കോളിൻസ് വാറനും ചേർന്ന് 1810-ൽ ബോസ്റ്റണിലെ അഗതിമന്ദിരത്തിലെ പാതിരി റവ. ജോൺ ബാർലറ്റിനാൽ നിർദ്ദേശിക്കപ്പെട്ട മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രി ആരംഭിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി. മതിയായ പണമുള്ളവെല്ലാംതന്നെ വീട്ടിൽ തന്നെ ചികിത്സ നടത്തിയിരുന്നതിനാൽ പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിതമായ മിക്ക ആശുപത്രികളെയും പോലെ മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രിയും ദരിദ്രര പരിചരണമാണ് ഉദ്ദേശിച്ചിരുന്നത്.[8] 30 വയുസകാരനായ നാവികനാണ് 1821 സെപ്റ്റംബർ 3 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആദ്യത്തെ രോഗി.[9] പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ അവസാനം വരെ, മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രിയോട് ചേർന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂൾ സ്ഥിതിചെയ്തിരുന്നത്. വാൾട്ടർ ജെ. ഡോഡ് ആശുപത്രിയിൽ റേഡിയോളജി വിഭാഗം സ്ഥാപിച്ചു. 1895 ൽ എക്സ്-റേ കണ്ടെത്തിയതിനുശേഷം, 1916 ൽ ഒന്നിലധികം റേഡിയേഷൻ ക്യാൻസറുകൾ മൂലമുണ്ടായ മെറ്റാസ്റ്റാറ്റിക് ക്യാൻസർ മൂലം മരണമടയുന്നതുവരെ അദ്ദേഹം റേഡിയോളജി വിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നു. തനിക്കു സംഭവിച്ച റേഡിയേഷൻ പരിക്കുകൾ, ചർമ്മം മാറ്റിവയ്ക്കൽ മുതൽ അവയവ ഛേദം വരെയുള്ള ചികിത്സയ്ക്കായി ഏകദേശം 50 ഓളം ശസ്ത്രക്രിയകൾ അദ്ദേഹത്തിന് ഈ ആശുപത്രിയിൽ നടത്തിയിരുന്നു.[10] ആദ്യത്തെ അമേരിക്കൻ ആശുപത്രി സാമൂഹിക പ്രവർത്തകർ ഈ ആശുപത്രി കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്.[11] 1960 കളിൽ മെഡിക്കൽ ഉപയോഗത്തിനായി പ്രത്യേക കമ്പ്യൂട്ടർ സോഫ്റ്റ്വെയർ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ആശുപത്രിയുടെ പ്രവർത്തനം രോഗികളുടെ രേഖകൾ, ബില്ലിംഗ് എന്നിവ പോലുള്ള മെഡിക്കൽ ആപ്ലിക്കേഷനുകളിൽ വളരെയധികം ഉപയോഗിക്കുന്ന "മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ യൂട്ടിലിറ്റി മൾട്ടി-പ്രോഗ്രാമിംഗ് സിസ്റ്റം" എന്നതിനെ സൂചിപ്പിക്കുന്ന MUMPS എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ വികാസത്തിലേക്ക് നയിച്ചു. വെറ്ററൻസ് അഡ്മിനിസ്ട്രേഷൻ (ഇപ്പോൾ വെറ്ററൻസ് അഫയേഴ്സ് വകുപ്പ്) വികസിപ്പിച്ച ഫയൽ മാനേജർ എന്നറിയപ്പെടുന്ന ഒരു പ്രധാന രോഗി ഡാറ്റാബേസ് സിസ്റ്റം ഈ ഭാഷ ഉപയോഗിച്ചാണ് സൃഷ്ടിക്കപ്പെട്ടത്. അവലംബം
|